LiveTV

Live

Kerala

കോഴിക്കോട് ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നയാൾക്ക് കുത്തേറ്റു

രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഒരാൾ വീട്ടിലേക്ക് അക്രമിച്ച് കയറുകയായിരുന്നു


കോഴിക്കോട് ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നയാൾക്ക് കുത്തേറ്റു

വടകര വില്യാപ്പള്ളിയിൽ ക്വാറന്‍റൈനില്‍ വീട്ടിൽ കഴിയുന്ന യുവാവിന് നേരെ ആക്രമണം. മുഖം മൂടി ധരിച്ചെത്തിയ ആള്‍ വാതില്‍ ചവിട്ടി തുറന്ന് കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു. അരയാക്കൂല്‍ താഴ സ്വദേശി ലിജീഷിനാണ് കുത്തേറ്റത്.

ഈ മാസം 18 നാണ് ലിജീഷ് ബഹ്റൈനില്‍ നിന്നും എത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞു. ഇന്നലെ മുതല്‍ ലിജീഷും മറ്റ് മൂന്ന് പേരും ചേര്‍ന്ന് വില്യാപ്പള്ളി അരയാക്കൂല്‍ താഴെത്തെ ഒരു വീട്ടിലേക്ക് മാറി. രാത്രി പന്ത്രണ്ടരയോടെ മുഖം മൂടി ധരിച്ചെത്തിയാള്‍ വാതില്‍ ചവിട്ട് തുറന്ന് ലിജീഷിനെ അക്രമിക്കാന്‍ ശ്രമിച്ചു. ഞെട്ടിയുണർന്ന ലിജേഷ് അക്രമിയുമായി മൽപ്പിടുത്തമുണ്ടായി. ഇതിനിടയിൽ കയ്യിൽ കുത്തേൽക്കുകയും ചെയ്തു. അതിനിടയില്‍ അക്രമി ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ലീജിഷിന് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ചെറിയ പരിക്കായാതിനാല്‍ വീണ്ടും ഇതേ വീട്ടിലേക്ക് മാറ്റി. വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.