LiveTV

Live

Kerala

കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകരുടെ ക്വാറന്‍റൈന്‍ വീടുകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം

കോവിഡ് വിദഗ്ധ സമിതിയാണ് നിര്‍ദ്ദേശം നല്‍കിയത്

കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകരുടെ ക്വാറന്‍റൈന്‍ വീടുകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം

കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്വാറന്‍റൈന്‍ വീടുകളില്‍ മതിയെന്ന് സംസ്ഥാന വിദഗ്ധ സമിതിയുടെ നിര്‍ദേശം. ജൂലൈ ഒന്ന് മുതല്‍ നിര്‍ദേശം നടപ്പാക്കണമെന്ന് സര്‍ക്കുലര്‍. പ്രതിഷേധവുമായ കേരള ഗവണ്‍മെന്‍റ് നഴ്സസ് അസോസിയേഷന്‍. കെജിഎന്‍എ മുഖ്യമന്ത്രി കത്ത് നല്‍കി.

കൊവിഡ് ഡ്യൂട്ടി കഴിയുന്ന ജീവനക്കാര്‍ക്ക് ഇനി ക്വാറന്‍റൈന്‍ ഇല്ല. പകരം ലീവ് അനുവദിക്കും. ലീവില്‍ വീടുകളിലേക്ക് പോകാനാണ് വിദഗ്ധ സമിതിയുടെ സര്‍ക്കുലറില്‍ പറയുന്നത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഡ്യൂട്ടി ക്രമീകരണത്തിന്‍റെ ഭാഗമായാണ് പുതിയ നിര്‍ദേശം. കൊവിഡ് പോസിറ്റീവ് കേസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പത്ത് ദിവസവും അല്ലാത്തവര്‍ക്ക് ഏഴ് ദിവസവുമാണ് ലീവ് നല്‍കുക. പിപിഇ കിറ്റ് ധരിക്കുന്നതിനാല്‍ കൊവിഡ് ബാധയേല്‍ക്കാല്‍ സാധ്യതയില്ലെന്ന ഐ.സി.എം.ആറിന്‍റെ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്വാറന്‍റൈന്‍ ഒഴിവാക്കുന്നത്. എന്നാല്‍ ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ നിര്‍ദേശം നടപ്പാക്കണം.