LiveTV

Live

Kerala

ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കെ.മുരളീധരന്‍

നരേന്ദ്ര മോദിക്കും പിണറായി വിജയനും പ്രവാസികളുടെ ദ്രോഹിക്കാനാണ് താത്പര്യമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കെ.മുരളീധരന്‍

ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. നരേന്ദ്ര മോദിക്കും പിണറായി വിജയനും പ്രവാസികളുടെ ദ്രോഹിക്കാനാണ് താത്പര്യമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ ജസ്റ്റിസ് മാര്‍ച്ചിന്‍റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍. രാവിലെ കരിപ്പൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വൈകീട്ട് കോഴിക്കോട് സമാപിച്ചു.

എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥ് ഉള്‍പ്പെടെ 20 സംസ്ഥാന നേതാക്കളാണ് ജാഥയിലുണ്ടായിരുന്നത്. വൈകീട്ട് ആറരയോടെയാണ് മാര്‍ച്ച് കോഴിക്കോട് എത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവര്‍ക്കും ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കും ആദരം അര്‍പ്പിച്ച് ഒരു മിനിറ്റ് മൌനമാചരിച്ചാണ് സമ്മേളനം തുടങ്ങിയത്.

മാവൂര്‍ റോഡിന് സമീപം നടന്ന സമാപന സമ്മേളനം കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് അതിഥി ത്തൊഴിലാളികള്‍ക്ക് നല്‍കിയ പ്രാധാന്യം പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. പ്രവാസികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സമരം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.