LiveTV

Live

Kerala

ദലിത് ബാലന്‍ വാഴയില്‍ തൂങ്ങി മരിച്ച സംഭവം; പട്ടികജാതി കമ്മീഷന്‍ കേസെടുത്തു

സംഭവത്തില്‍ ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി

ദലിത് ബാലന്‍ വാഴയില്‍ തൂങ്ങി മരിച്ച സംഭവം; പട്ടികജാതി കമ്മീഷന്‍ കേസെടുത്തു

കൊല്ലം ഏരൂരില്‍ ദലിത് ബാലന്‍ വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പട്ടികജാതി കമ്മീഷന്‍ കേസെടുത്തു. ‍ ഒരാഴ്ച്ചയ്ക്കകം ശാസ്ത്രീയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ദലിത് ബാലന്‍റെ മരണം ആത്മത്യയാണെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിച്ച വാര്‍ത്ത മീഡിയവണ്‍ പുറത്ത്കൊണ്ടുവന്നിരുന്നു.

ദലിത് വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യയായി എഴുതിത്തള്ളി പൊലീസ്; കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Also Read

ദലിത് വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യയായി എഴുതിത്തള്ളി പൊലീസ്; കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൊല്ലം ഏരൂരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് ദലിത് ബാലനെ വാഴയുടെ ഇലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് ശാസ്ത്രീയമായി അന്വേഷിക്കാതെ തൂങ്ങി മരണമെന്ന് കാണിച്ച് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് മീഡിയാവണ്‍ വിവരം പുറംലോകത്തെത്തിച്ചത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഏഴ് മാസത്തിനിപ്പുറം പട്ടികജാതി കമ്മീഷന്‍ കേസെടുക്കുകയായിരുന്നു. എസ്.സി, എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരമാണ് കേസ്. മാത്രമല്ല സംഭവം ശാസ്ത്രീമായി അന്വേഷിച്ച് ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. കുടുംബത്തിന്‍റെ സാമ്പത്തിക പരാധീനത കണക്കിലെടുത്ത് സൗജന്യമായി നിയമ സഹായം നല്‍കാമെന്ന് ഹൈക്കോടതി അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.