LiveTV

Live

Kerala

വി.മുരളീധരന്‍റെ പ്രസ്താവനകള്‍ പലപ്പോഴും താന്‍ ആസ്വദിക്കാറുണ്ടെന്ന് എ.കെ ബാലന്‍

കോംപ്ലിമെന്‍റെന്നാല്‍ അഭിനന്ദനം തന്നെയാണെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു

വി.മുരളീധരന്‍റെ പ്രസ്താവനകള്‍ പലപ്പോഴും താന്‍ ആസ്വദിക്കാറുണ്ടെന്ന് എ.കെ ബാലന്‍

കോംപ്ലിമെന്‍റെന്നാല്‍ അഭിനന്ദനം തന്നെയാണെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു‍. അര്‍ഥമറിയില്ലെങ്കില്‍ കേന്ദ്രമന്ത്രി സെക്രട്ടറിയോട് ചോദിക്കണം. വി.മുരളീധരന്‍റെ പ്രസ്താവനകള്‍ പലപ്പോഴും താന്‍ ആസ്വദിക്കാറുണ്ടെന്നും മന്ത്രി പരിഹസിച്ചു. കോംപ്ലിമെന്‍റ് എന്നാൽ അനുമോദനം എന്നാണ് മനസിലാക്കുന്നതെന്ന് എളമരം കരീമും പ്രതികരിച്ചു. സഹമന്ത്രിക്ക് കേന്ദ്ര മന്ത്രിസഭയുടെ ഫയൽ പോലും കാണാൻ കഴിയാറില്ല. ആ അജ്ഞതയിൽ നിന്നാണ് മുരളീധരൻ സംസാരിക്കുന്നതെന്നും എളമരം പറഞ്ഞു.

കേരള സര്‍ക്കാറിന്‍റെ മണ്ടത്തരം തിരുത്തിയത് നന്നായി എന്നുപറഞ്ഞാല്‍ അത് അഭിനന്ദനമാകില്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞിരുന്നു. പ്രവാസി മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അയച്ച കത്ത് കേരളത്തിനുള്ള അഭിനന്ദമാണെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രചരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കേന്ദ്രം അയച്ച കത്ത് പി.ആര്‍ വര്‍ക്കിന് ഉപയോഗിച്ചത് അല്‍പത്തരം. മുഖ്യമന്ത്രിയുടെ പ്രചാരണ സംഘത്തില്‍ ഇംഗ്ലീഷ് അറിയുന്നവരെ നിയമിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.