LiveTV

Live

Kerala

വെൽഫെയർ പാർട്ടി-ഫ്രറ്റേണിറ്റി പ്രവർത്തകര്‍ക്കെതിരായ സി.പി.എം അക്രമം; പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നു

സംഭവം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്യാത്തത് പൊലീസും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശക്തമാണ്

വെൽഫെയർ പാർട്ടി-ഫ്രറ്റേണിറ്റി പ്രവർത്തകര്‍ക്കെതിരായ  സി.പി.എം അക്രമം; പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നു

ഊട്ടേരിയിൽ വെൽഫെയർ പാർട്ടി-ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച സി.പി.എം -എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നു. സംഭവം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്യാത്തത് പൊലീസും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശക്തമാണ്. വധശ്രമമാണ് ഉണ്ടായതെന്ന് പരിക്കേറ്റവർ മൊഴി നൽകിയിട്ടും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ജൂൺ 14 നു രാത്രി വെൽഫെയർ പാർട്ടിയുടെ കൊടിമരം സ്ഥാപിക്കവെ നിഥിൻലാൽ, അനൂപ്, സി.കെ ദിനൂപ്, അമൽ, അഖിൽ, സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന സംഘം കമ്പിപ്പാര അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചു അക്രമം നടത്തിയെന്നാണ് കേസ്. വാഹനങ്ങളും നശിപ്പിച്ചിരുന്നു. ഇവർക്കെതിരെ മുമ്പും പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിലായിരിക്കെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ പ്രസിഡണ്ട് റഹീം ചേന്ദമംഗലൂർ അറിയിച്ചു.