LiveTV

Live

Kerala

മൈക്രോഫിനാൻസ് ഇടപാടിൽ മഹേശൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് വെള്ളാപ്പള്ളി

മഹേശന്‍ മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ മാത്രമാണ്. ഇപ്പോൾ കൂടെയുള്ളവരാണ് മരണത്തിന് കാരണക്കാർ

മൈക്രോഫിനാൻസ് ഇടപാടിൽ മഹേശൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് വെള്ളാപ്പള്ളി

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആലപ്പുഴ കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി മഹേശന് മൈക്രോഫിനാന്‍സുമായി ബന്ധമില്ലെന്നും അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്‍.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയില്‍; വെള്ളാപ്പള്ളിക്ക് വൈരാഗ്യമെന്ന് കുറിപ്പ്
Also Read

എസ്‍.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ഓഫീസിൽ തൂങ്ങിമരിച്ച നിലയില്‍; വെള്ളാപ്പള്ളിക്ക് വൈരാഗ്യമെന്ന് കുറിപ്പ്

മഹേശന്‍ മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ മാത്രമാണ്. ഇപ്പോൾ കൂടെയുള്ളവരാണ് മരണത്തിന് കാരണക്കാർ. മഹേശന്‍ തന്നെ കാണാന്‍ വന്നിട്ടില്ല, തന്നെ ഫോണ്‍ ചെയ്യാറുണ്ട്. താന്‍ ഉയര്‍ത്തികൊണ്ടുവന്നയാളാണ് മഹേശന്‍. തന്‍റെ എല്ലാ കാര്യങ്ങളിലും മഹേശന്‍ ഇടപെട്ടിരുന്നു. മഹേശനെ കൊള്ളരുതത്തവനാക്കി ചില ശക്തികള്‍ മാറ്റി. യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം വേണം. മഹേശന്‍റെ കുടുംബവുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇന്നലെയാണ് കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി ഓഫീസില്‍ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. യൂണിയൻ നേതൃത്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ടെന്നും ആരോപിച്ച് സഹപ്രവര്‍ത്തകര്‍ക്ക് കത്തയച്ച ശേഷമാണ് മഹേശന്‍ ജീവനൊടുക്കിയത്.