LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പുതിയ ഹോട്ട്സ്പോട്ടുകള്‍; അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി

നിലവില്‍ ആകെ 113 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പുതിയ ഹോട്ട്സ്പോട്ടുകള്‍; അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ മലയാറ്റൂര്‍-നീലേശ്വരം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ (18, 20), വോര്‍ക്കാടി (6), തൃക്കരിപ്പൂര്‍ (1,4), മടിക്കൈ (2), മൊഗ്രാല്‍ പുത്തൂര്‍ (1), തൃശൂര്‍ കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 11, 15, 19, 20), കാട്ടക്കാമ്പാല്‍ (6, 7, 9), കടവല്ലൂര്‍ (14, 15, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം അഞ്ച് പ്രദേശങ്ങളെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ നെല്ലായി (14), അലനല്ലൂര്‍ (20), മലപ്പുറം ജില്ലയിലെ അതവനാട് (4, 5, 6, 7, 20), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (38), കല്‍പ്പകഞ്ചേരി എന്നിവയേയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 113 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.