LiveTV

Live

Kerala

മാധ്യമത്തിന്‍റെ മുന്‍പേജ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തി സി.പി.ഐ.എം പ്രവാസി സംഘടന; പ്രതിഷേധ സംഗമത്തിന്‍റെ ഉദ്ഘാടകന്‍ എളമരം കരീം

കോഴിക്കോട് എയര്‍ഇന്ത്യ ഓഫീസിന് മുന്നില്‍ വെച്ചാണ് പ്രതിഷേധസംഗമം നടക്കുക

മാധ്യമത്തിന്‍റെ മുന്‍പേജ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തി സി.പി.ഐ.എം പ്രവാസി സംഘടന; പ്രതിഷേധ സംഗമത്തിന്‍റെ ഉദ്ഘാടകന്‍ എളമരം കരീം

വിദേശത്ത് മരിച്ച മലയാളികളുടെ ചിത്രം പ്രസീദ്ധീകരിച്ച മാധ്യമം പത്രത്തിന്‍റെ മുന്‍പേജ് പ്രവാസി പ്രതിഷേധ സംഗമത്തിന്‍റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തി സി.പി.ഐ.എം സംഘടന. സി.പി.ഐ.എമ്മിന്‍റെ പ്രവാസി സംഘടനയായ കേരള പ്രവാസി സംഘമാണ് പ്രവാസികള്‍ക്കെതിരായ പ്രതിഷേധത്തിന് മാധ്യമം ഇന്നലെ പ്രസിദ്ധീകരിച്ച മുന്‍പേജ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്. മാധ്യമം വാര്‍ത്തക്കെതിരെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് സി.പി.ഐ.എം പ്രവാസിസംഘടനയുടെ കോഴിക്കോട് ജില്ലാകമ്മറ്റി നടപടി. കോഴിക്കോട് ജില്ലയിലെ 1000 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്ന തലക്കെട്ടില്‍ നടത്തുന്ന പ്രതിഷേധസംഗമത്തിന്‍റെ ഉദ്ഘാടനം സി.പി.ഐ.എം നേതാവും എം.പിയുമായ എളമരം കരീം നിര്‍വ്വഹിക്കും. കോഴിക്കോട് എയര്‍ഇന്ത്യ ഓഫീസിന് മുന്നില്‍ വെച്ചാണ് പ്രതിഷേധസംഗമം നടക്കുക.

മാധ്യമത്തിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് തൊട്ടുപിന്നാലെ സി.പി.ഐ.എം സംഘടന തന്നെ മാധ്യമം വാര്‍ത്ത ഉള്‍പ്പെടുത്തിയതിനെ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം അടക്കമുള്ളവര്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. 'ഇന്നലെ 'മാധ്യമ'ത്തിനെതിരെ ഉറഞ്ഞുതുള്ളിയ പിണറായി വിജയനടക്കമുള്ളവർ ഈ 'കുത്തിത്തിരുപ്പി'നേക്കുറിച്ചും പ്രതികരിക്കാൻ തയ്യാറാവുമോ?', എന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. സി.പി.ഐ.എം പ്രവാസി സംഘടനയുടെ പോസ്റ്ററിനെതിരെ നിരവധി പേരാണ് ഫേസ്ബുക്കില്‍ അഭിപ്രായം കുറിച്ചത്.

'മാധ്യമ'ത്തിന്‍റെ ഒന്നാംപേജ് പോസ്റ്ററിൽ ഉപയോഗിച്ചത് ഔദ്യോഗികമല്ല: വിശദീകരണവുമായി പ്രവാസി സംഘം
Also Read

'മാധ്യമ'ത്തിന്‍റെ ഒന്നാംപേജ് പോസ്റ്ററിൽ ഉപയോഗിച്ചത് ഔദ്യോഗികമല്ല: വിശദീകരണവുമായി പ്രവാസി സംഘം

അതെ സമയം പോസ്റ്റര്‍ വിവാദമായതോടെ വിശദീകരണവുമായി കേരള പ്രവാസി സംഘം രംഗത്തുവന്നു. 'മാധ്യമം' പത്രത്തിന്‍റെ വിവാദമായ ഒന്നാം പേജ് ഉപയോഗിച്ചത് സംഘടനാ തീരുമാനത്തിന്‍റെ ഭാഗമല്ലെന്നും ഔദ്യോഗികമായി തയ്യാറാക്കിയ പോസ്റ്ററല്ലെന്നുമാണ് കേരള പ്രവാസി സംഘം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്.