LiveTV

Live

Kerala

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി. ടെസ്റ്റ് പോസിറ്റീവായാല്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തും.

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി. ടെസ്റ്റ് പോസിറ്റീവായാല്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തും. ആന്റിബോഡി ടെസ്റ്റ് നെഗറ്റീവായാലും ക്വാറന്റൈനില്‍ വിട്ട് വീഴ്ച പാടില്ല. വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ലഘുഭക്ഷണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 100 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 33 പേര്‍ക്കും സമ്പര്‍ക്കം വഴി ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് 113.