LiveTV

Live

Kerala

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിച്ചു; കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞ വീട്ടമ്മയുടെ പശുവിനെ കാട്ടാന കുത്തിയെറിഞ്ഞു

ഇടുക്കി കാന്തല്ലൂരിലെ വി. രമണിക്കാണ് ഈ ദുരനുഭവം. കാട്ടാനയിറങ്ങിയത് പ്രദേശവാസികളിലും ഭീതി പടര്‍ത്തിയിട്ടുണ്ട്


വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിച്ചു; കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞ വീട്ടമ്മയുടെ പശുവിനെ കാട്ടാന കുത്തിയെറിഞ്ഞു

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിച്ച് കാലിവളര്‍ത്തലിലേക്ക് തിരിഞ്ഞ വീട്ടമ്മയുടെ പശുവിനെ കാട്ടാന കുത്തിയെറിഞ്ഞു. ഇടുക്കി കാന്തല്ലൂരിലെ വി. രമണിക്കാണ് ഈ ദുരനുഭവം. കാട്ടാനയിറങ്ങിയത് പ്രദേശവാസികളിലും ഭീതി പടര്‍ത്തിയിട്ടുണ്ട്.

വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനെ തുടര്‍ന്നാണ് കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശിനി വി രമണി കൃഷി ഉപേക്ഷിച്ച് കറവ പശുവിനെ വളര്‍ത്താന്‍ തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി നാട്ടിലിറങ്ങിയ കാട്ടാന പശുവിനെ കുത്തിയെറിയുകയായിരുന്നു.

സംഭവ സമയത്ത് രമണിയും പേരക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് മരിച്ച രമണിയുടെ ഏക ഉപജീവന മാര്‍ഗമാണ് ഈ പശു. നേരത്തെ വാഴ, കപ്പ, പഴം, പച്ചക്കറികള്‍ കൃഷി ചെയ്താണ് ഇവര്‍ കുടുംബം നോക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാട്ടുപോത്ത്, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് 65 വയസുകാരിയായ രമണി കൃഷി അവസാനിപ്പിക്കുകയായിരുന്നു.

നാട്ടില്‍ കാട്ടാന ഇറങ്ങിയതോടെ നാട്ടുകാരും പരിഭ്രാന്തിയിലാണ്. പ്രദേശത്തെ വിവിധ കൃഷിയിടങ്ങള്‍ കാട്ടാന ഇതിനോടകം നശിപ്പിച്ചിട്ടുണ്ട്. കര്‍ഷകര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുന്നത്.