LiveTV

Live

Kerala

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍; പവന് 35,760 രൂപ

ഇത്തവണ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മെയ് രണ്ടാം വാരമാണ്‌ സ്വർണ വില 35,000 രൂപ കടന്നത്

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍; പവന് 35,760 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഗ്രാമിന് 30 രൂപ കൂടി വര്‍ദ്ധിച്ചു. ഗ്രാമിന് 4,470 രൂപയും പവന് 35,760 രൂപയുമാണ് ഇന്നത്തെ വില. ഇത്തവണ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മെയ് രണ്ടാം വാരമാണ്‌ സ്വർണ വില 35,000 രൂപ കടന്നത്.

കഴിഞ്ഞയാഴ്ച പവന് 35,120 രൂപയായിരുന്ന സ്വര്‍ണം ക്രമേണ വര്‍ധിക്കുകയായിരുന്നു. ഒരു ദിവസം തന്നെ രണ്ട് തവണ വില ഉയര്‍ന്ന സാഹചര്യവുമുണ്ടായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 4,470 രൂപയും പവന് 35,760 രൂപയുമാണ് ഇന്നത്തെ വില. പവന് 32,200 രൂപയായിരുന്നു മാർച്ച് മാസത്തെ കൂടിയ വില. ഏപ്രിൽ അവസാനത്തോടെ പവന് 34000 കടന്നു. മെയ് രണ്ടാം വാരമാണ്‌ സ്വർണ വില ചരിത്രത്തിലാദ്യമായി 35,000 രൂപ കടന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും സ്വർണ വില ഇത്തരത്തില്‍ അടിക്കടി കൂടാനുള്ള ഒരു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത.