LiveTV

Live

Kerala

'ആര്‍ത്തി പണ്ടാര'മെന്ന് മന്ത്രി വിളിച്ച അധ്യാപകന്‍റെ നേതൃത്വത്തില്‍ 25 പാവപ്പെട്ട കുട്ടികള്‍ക്ക് ടിവി

പോത്തൻകോട് ഗവണ്‍മെന്‍റ് യു.പി.എസിലെ 25 കുട്ടികൾക്കാണ് ടിവി നൽകിയത്


'ആര്‍ത്തി പണ്ടാര'മെന്ന് മന്ത്രി വിളിച്ച അധ്യാപകന്‍റെ നേതൃത്വത്തില്‍ 25 പാവപ്പെട്ട കുട്ടികള്‍ക്ക് ടിവി

ആർത്തിപണ്ടാരങ്ങൾ എന്ന് മന്ത്രി വിളിച്ച അധ്യാപകന്‍റെ നേതൃത്വത്തില്‍ പാവപ്പെട്ട കുട്ടികൾക്ക് 25 ടിവി നൽകി. പോത്തൻകോട് ഗവണ്‍മെന്‍റ് യു.പി.എസിലെ 25 കുട്ടികൾക്കാണ് ടിവി നൽകിയത്.സ്കൂളിലെ പ്രധാന അധ്യാപകനും കെ.പി.എസ്.ടി.എയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സലാഹുദ്ദീന്‍റെ നേതൃത്വത്തിലായിരുന്നു കുട്ടികൾക്കു ടിവി നൽകിയത്.

1200 കുട്ടികൾ പഠിക്കുന്ന പോത്തൻകോട് യു.പി.എസില്‍ 25 കുട്ടികൾക്കാണ് പഠനത്തിനായി ടിവി ഇല്ലാതിരുന്നത്. ഏഴു ടിവി പ്രധാനധ്യാപകനായ സലാഹുദ്ദീൻ നേരിട്ടും ബാക്കിയുള്ളവ വിവിധ സന്നദ്ധ സംഘടനകൾ വഴിയുമാണ് ലഭിച്ചത്. മുൻപ് സ്കൂളിൽ വച്ചു നടന്നൊരു പരിപാടിയിൽ പ്രധാന അധ്യാപകന്‍റെ പേരെടുത്തു പറഞ്ഞുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആർത്തി പണ്ടാരമെന്നു പറഞ്ഞു അധിക്ഷേപിച്ചിരുന്നു. താൻ ആർത്തി പണ്ടാരമല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യാൻ കഴിഞ്ഞത് എന്ന് സലാഹുദ്ദീൻ പറഞ്ഞു.

പോത്തൻകോട് സ്കൂളിൽ വച്ച് നടന്ന പരിപാടി അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു .പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വേണുഗോപാലൻ നായർ,വാർഡ് മെമ്പർ സജിത്ത് ,പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.