LiveTV

Live

Kerala

17 വയസ്സുള്ള പെൺകുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് തൊടുപുഴ സ്വദേശി അഖില്‍ ശിവനും ഭാര്യ പ്രസീദ കുട്ടനും അറസ്റ്റിലായത്.

17 വയസ്സുള്ള പെൺകുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

17 വയസ്സുള്ള പെൺകുട്ടിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് തൊടുപുഴ സ്വദേശി അഖില്‍ ശിവനും ഭാര്യ പ്രസീദ കുട്ടനും അറസ്റ്റിലായത്.

മുവാറ്റുപുഴ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കൾ ഈ മാസം പതിനെട്ടാം തിയതിയാണ് പോലീസിൽ പരാതി നൽകിയത്. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി അഖിലിനൊപ്പം പോവുകയും അഖിലിന് മറ്റൊരു ഭാര്യയുണ്ട് എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് രക്ഷപ്പെടുകയുമായിരുന്നു.

ഇതിനെ തുടര്‍ന്ന് മാനസികനില തകര്‍ന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനും കാമുകൻ അഖിൽ ശിവനും ഭാര്യ പ്രസീദ കുട്ടനും എതിരെ പോക്സോ നിയമപ്രകാരം മുവാറ്റുപുഴ പോലീസ് കേസ് എടുത്തു. അഖിലിന് വിവിധ പേരുകളില്‍ വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ്‌ പൊലീസ് നല്‍കുന്ന വിവരം.