LiveTV

Live

Kerala

പ്രവാസികളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്: ഹൈദരലി ശിഹാബ് തങ്ങള്‍

കോവിഡ് കേസുകളുടെ എണ്ണം പറയുമ്പോൾ പ്രവാസി ഇത്ര, നാട്ടുകാർ ഇത്ര എന്ന് പറയരുത്. പ്രവാസികൾ കോവിഡ് കൊണ്ടുവരുന്നവരാണെന്ന ധ്വനിയാണ് മുഖ്യമന്ത്രി നല്‍കുന്നതെന്ന് എം കെ മുനീര്‍

പ്രവാസികളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്: ഹൈദരലി ശിഹാബ് തങ്ങള്‍

പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവറലി ശിഹാബ് തങ്ങള്‍ ഏക ദിന സത്യഗ്രഹ സമരത്തില്‍. ഹൈദരലി ശിഹാബ് തങ്ങളാണ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തത്.

നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ സർക്കാരുകൾ ദ്രോഹിക്കരുതെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം അപ്രായോഗികമാണ്. തീരുമാനം സർക്കാർ പിൻവലിക്കണം. വിജയിക്കുന്നത് ലീഗ് വരെ പോരാട്ടം തുടരും. പ്രവാസികളോട് നന്ദി കാണിച്ചിലെങ്കിലും നന്ദികേട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ ബുദ്ധിമുട്ടിക്കാൻ സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും പയറ്റുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. തങ്ങളാണ് ഭരണത്തിലെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. സംസ്ഥാന സർക്കാർ വെറുതെ ഇരിക്കുകയാണ്. സാമൂഹ്യ വ്യാപനമെന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കുന്നു. ലോകത്ത് നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

പ്രവാസി വിഷയത്തിൽ അണികളെ കൊണ്ട് സമരം ചെയ്യിക്കുകയല്ല നേതാക്കൾ തന്നെ മുൻപന്തിയിൽ ഇറങ്ങുകയാണെന്ന് എം.കെ മുനീർ പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം പറയുമ്പോൾ പ്രവാസി ഇത്ര, നാട്ടുകാർ ഇത്ര എന്ന് മുഖ്യമന്ത്രി പറയരുത്. പ്രവാസികൾ കോവിഡ് കൊണ്ടുവരുന്നവരാണെന്ന ധ്വനി പൊതുസമൂഹത്തിന് നൽകുകയാണ് മുഖ്യമന്ത്രിയെന്നും എം കെ മുനീര്‍ കുറ്റപ്പെടുത്തി.