LiveTV

Live

Kerala

മീഡിയവണ്ണിന്റെ പേരിൽ അപവാദ പ്രചരണം; സൈബർ സെല്ലിൽ പരാതി നൽകി

മീഡിയവൺ ടെലിവിഷൻ സ്‌ക്രീനിന്റെ ചിത്രം ദുരുപയോഗം ചെയ്യുകയും വ്യാജ വാചകങ്ങൾ കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തതിൽ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് പരാതി.

മീഡിയവണ്ണിന്റെ പേരിൽ അപവാദ പ്രചരണം; സൈബർ സെല്ലിൽ പരാതി നൽകി

കോഴിക്കോട്: മീഡിയവണ്ണിന്റെ പേരിൽ വ്യാജ പോസ്റ്റുണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെ കണ്ടെത്തണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സൈബർ സെല്ലിന് പരാതി നൽകി. 'കൊണ്ടോട്ടി സഖാക്കൾ' എന്ന വ്യാജ പേജിനെതിരെയാണ് കോഴിക്കോട് സിറ്റി സൈബർ സെല്ലിൽ ചാനൽ അധികൃതർ പരാതി നൽകിയത്. മെഡിക്കൽ കോളേജ് പൊലീസിലും ഉടൻ പരാതി നൽകും.

മീഡിയവൺ ടെലിവിഷൻ സ്‌ക്രീനിന്റെ ചിത്രം ദുരുപയോഗം ചെയ്യുകയും വ്യാജ വാചകങ്ങൾ കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തതിൽ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് പരാതി. മീഡിയവണ്ണിന്റെ ബ്രേക്കിംഗ് ന്യൂസ് കാർഡിനു താഴെയുള്ള ടെക്സ്റ്റ് നീക്കം ചെയ്യുകയും പകരം വ്യാജവും അപകീർത്തികരവുമായ വാചകങ്ങൾ എഴുതിച്ചേർക്കുകയും ചെയ്യുകയായിരുന്നു. മീഡിയവൺ ഉപയോഗിക്കുന്ന തനത് ഫോണ്ടിനു പകരം, രചന ടൈപ്പോഗ്രഫി പുറത്തിറക്കിയ 'കേരളീയം' എന്ന യൂനിക്കോഡ് ഫോണ്ടുപയോഗിച്ചാണ് കൃത്രിമം നടത്തിയിരിക്കുന്നത്.

മീഡിയവണ്ണിന്റെ പരാതിയില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സൈബര്‍ സെല്‍ വ്യക്തമാക്കി.