LiveTV

Live

Kerala

മനാഫ് വധക്കേസിലെ മുഖ്യ പ്രതി 24 വര്‍ഷത്തിന് ശേഷം പിടിയില്‍

പി.വി അൻവർ എം.എൽ.എയുടെ സഹോദരീ പുത്രനാണ് ഷഫീഖ്


മനാഫ് വധക്കേസിലെ മുഖ്യ പ്രതി 24 വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറം ഒതായി മനാഫ് വധക്കേസിലെ ഒന്നാം പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയിൽ. പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനായ എടവണ്ണ മാലങ്ങാടന്‍ ഷെഫീഖ് ആണ് പിടിയിലായത്. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ഇന്ന് പുലർച്ചെയാണ് കരിപ്പൂരിൽ എത്തിയത്.

1995 ഏപ്രില്‍ 13നാണ് ഒതായി മനാഫ് കൊല്ലപ്പെടുന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ എടവണ്ണ ഒതായി അങ്ങാടിയില്‍ പട്ടാപ്പകല്‍ കുത്തികൊലപ്പെടുത്തിയാതാണ് കേസ്. ഒന്നാം പ്രതി എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷെഫീഖ് 25 വര്‍ഷമായി ദുബൈയില്‍ ഒളിവിലായിരുന്നു. ഇന്നു രാവിലെ 7.50തിന് ഷാര്‍ജയില്‍ നിന്നും ചാര്‍ട്ടര്‍ ഫ്‌ളൈറ്റിൽ കരിപ്പൂരിലെത്തിയ ഷെഫീഖിനെ പോലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഷെഫീഖ് അടക്കമുള്ള പ്രതികൾ സുഖജീവിതം നയിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മനാഫിന്‍റെ കുടുംബം കോടതിയിൽ സമർപ്പിച്ചിരുന്നു . ഇതോടെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്‍റര്‍പോള്‍ സഹായത്തോടെ പ്രതികളെ പിടികൂടാന്‍ കോടതി ഉത്തരവിട്ടു. തുടർന്ന് ഷെഫീഖിന്‍റെ സഹോദരനായ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ് ഉലപ്പടെയുള്ള കൂട്ടുപ്രതികൾ കീഴടങ്ങി. ഷഫീഖിനെ മാത്രമായിരുന്നു പിടികൂടാൻ ഉണ്ടായിരുന്നത്.

കേസില്‍ ‍ 21 പേരെ കോടതി വെറുതെവിടുകയും ഒരാള്‍ വിചാരണാ സമയത്തു മരണപ്പെടുകയും ചെയ്തിരുന്നു. . പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പ്രതികളെ വെറുതെ വിട്ടതെന്ന ആരോപണവും മനാഫിന്‍റെ കുടുംബം ഉയർത്തിയിരുന്നു. മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നൽകിയ റിവിഷന്‍ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്‌ .