LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് പതിനാല് ഹോട്ട്‌സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

നിലവില്‍ ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് പതിനാല് ഹോട്ട്‌സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 14 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. പതിനാല് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നൊഴിവാക്കി.

തിരുവനന്തപുരം ജില്ലയിലെ കരിയ്ക്കകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 91), കടകംപള്ളി (92), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലപ്പുറം ജില്ലയിലെ താനൂര്‍ (26, 30, 31), കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ (23), കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് (13), കുറുമാത്തൂര്‍ (2), കോളച്ചേരി (5), കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റി (25), മാലൂര്‍ (3,12), മൊകേരി (5), പെരളശേരി (12), ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി (26), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (50) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 14 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കുറുവ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 10, 11, 12, 13), എടപ്പാള്‍ (7, 8, 9, 10, 11, 17, 18), മൂര്‍ക്കനാട് (2,3), വട്ടക്കുളം (12, 13, 14), കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുന്‍സിപ്പാലിറ്റി (5), ചെമ്പിലോട് (1), ചെറുപുഴ (14), ചൊക്ലി (2, 9), ധര്‍മ്മടം (13), എരുവേശി (12), കണിച്ചാര്‍ (12), കണ്ണപുരം (1), നടുവില്‍ (1), പന്ന്യന്നൂര്‍ (6) എന്നിവയേയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അതേസമയം സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ക്ക്‌ രോഗമുക്തി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 81 പേര്‍ രോഗമുക്തി നേടി. 98 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. എട്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3603 ആയി. 1691 പേര്‍ ചികിൽസയിലുണ്ട്. 1,54,759 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2,282 പേർ ആശുപത്രികളിൽ. ഇന്ന് 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാംപിൾ പരിശോധനക്ക് അയച്ചു. 4005 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.