LiveTV

Live

Kerala

യാത്രക്കാര്‍ക്ക് പിപിഇ കിറ്റ്: കേന്ദ്രം തീരുമാനിച്ചാല്‍ മാത്രമെന്ന് വിമാന കമ്പനികള്‍

കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചാല്‍ മാത്രമേ പിപിഇ കിറ്റ് എല്ലാ യാത്രക്കാര്‍ക്കും നല്‍കാനാകൂ എന്നാണ് ഏയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളുടെ നിലപാട്.

യാത്രക്കാര്‍ക്ക് പിപിഇ കിറ്റ്: കേന്ദ്രം തീരുമാനിച്ചാല്‍ മാത്രമെന്ന് വിമാന കമ്പനികള്‍

മുഴുവന്‍ യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ പിപിഇ കിറ്റ് വിതരണം ചെയ്യണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാകും. കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചാല്‍ മാത്രമേ പിപിഇ കിറ്റ് എല്ലാ യാത്രക്കാര്‍ക്കും നല്‍കാനാകൂ എന്നാണ് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളുടെ നിലപാട്.

വിമാനങ്ങളില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നടുവിലെ സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പിപിഇ കിറ്റ് നല്‍കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തെ നിര്‍ദേശിച്ചിരുന്നു. മുഴുവന്‍ യാത്രക്കാര്‍ക്കും പിപിഇ കിറ്റ് വിമാന കമ്പനികള്‍ നല്‍കണമെന്ന കേരളത്തിന്‍റെ നിര്‍ദേശം പാലിക്കപ്പെടണമെങ്കില്‍ സമാനമായ രീതിയിലുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കണം. കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവ് ഇട്ടാല്‍ നിര്‍ദേശം നടപ്പാക്കാനാകുമെന്ന് എയര്‍ ഇന്ത്യ സീനിയര്‍ മാനേജര്‍ റാസ അലിഖാന്‍ പറഞ്ഞു

കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വരാം
Also Read

കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വരാം

നേരത്തെ കേരളം നിര്‍ദേശിച്ച ട്രൂനാറ്റ് പരിശോധന പ്രയോഗികമല്ലെന്ന് കേന്ദ്രം പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ എത്തിക്കണമെന്ന സംസ്ഥാനത്തിന്‍റെ നിര്‍ദേശവും ചെവികൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ എല്ലാവര്‍ക്കും പിപിഇ കിറ്റെന്ന നിര്‍ദേശത്തോട് കേന്ദ്രം എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി അറിയേണ്ടത്.