LiveTV

Live

Kerala

+2 ഉത്തരകടലാസുകൾ കാണാതായ സംഭവം; വിദ്യാഭ്യാസ വകുപ്പിന് സംഭവിച്ചത് ഗുരുതര വീഴ്ച്ച

പരീക്ഷാ കൗണ്ടര്‍ വഴി മാത്രം അയക്കേണ്ട ഉത്തരകടലാസുകള്‍ എറണാകുളത്ത് നിന്ന് സാധാരണ പാര്‍സലായാണ് പാലക്കാട്ടേക്ക് അയച്ചത്

+2 ഉത്തരകടലാസുകൾ കാണാതായ സംഭവം; വിദ്യാഭ്യാസ വകുപ്പിന് സംഭവിച്ചത്  ഗുരുതര വീഴ്ച്ച

പ്ലസ് ടു കണക്ക് പരീക്ഷയുടെ ഉത്തരകടലാസുകൾ കാണാതായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന് തുടക്കം മുതല്‍ സംഭവിച്ചത് ഗുരുതര വീഴ്ച്ച. പരീക്ഷാ കൗണ്ടര്‍ വഴി മാത്രം അയക്കേണ്ട ഉത്തരകടലാസുകള്‍ എറണാകുളത്ത് നിന്ന് സാധാരണ പാര്‍സലായാണ് പാലക്കാട്ടേക്ക് അയച്ചത്.

കൊല്ലം കോട്ടര കരയിൽ നിന്നും പാലക്കാട്ടേക്ക് അയക്കേണ്ട ഉത്തര കടലാസുകൾ ആദ്യം എറണാകുളത്തേക്ക് മാറി അയക്കുകയായിരുന്നു. എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് സാധാരണ പാർസലായാണ് ഉത്തരകടലാസുകൾ അയച്ചത്. ഹെഡ് പോസ്റ്റോഫീസിലെ പരീക്ഷ കൗണ്ടർ വഴി മാത്രമെ ഉത്തരക്കടലാസുകൾ അയക്കാവൂ എന്നിരിക്കെയാണ് സാധാരണ പാര്‍സലായി അയച്ചത്. പരീക്ഷ കൗണ്ടർ അയക്കുന്ന ഉത്തരകടലാസുകൾ പ്രത്യേക ബാഗിലാക്കി സുരക്ഷിതമായി മൂല്യനിർണ്ണയ ക്യാമ്പിലെത്തിക്കും. സാധാരണ പാർസൽ അയച്ചാലും 3 ദിവസം കൊണ്ട് എറണാകുളത്ത് നിന്നും പാർസൽ പാലക്കാട് എത്തും. നിലവിൽ ഉത്തരകടലാസുകൾ എവിടെയാണെന്നതിൽ വ്യക്തയില്ല. അടുത്ത ദിവസം മൂല്യ നിർണ്ണയ ക്യാമ്പ് അവസാനിക്കും. പരീക്ഷാഫലം വേഗത്തിൽ പ്രഖ്യാപിക്കാൻ ശ്രമം നടക്കുമ്പോഴാണ് ഒരു സ്കൂളിലെ വിദ്യാത്ഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകളെ കുറിച്ച് ഒരു വിവരവുമില്ലത്തത്. സംഭവത്തില്‍ പോസ്റ്റൽ വകുപ്പ് അന്വേഷണം തുടരുകയാണ്.