LiveTV

Live

Kerala

കോവിഡ് പ്രതിരോധത്തിന് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം

ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ പൊ​തു​സേ​വ​ന ദി​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണു കേ​ര​ള​ത്തി​ന്‍റെ മി​ക​വി​നെ യു​എ​ൻ അം​ഗീ​ക​രി​ക്കു​ന്ന​ത്

കോവിഡ് പ്രതിരോധത്തിന് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം

കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക്​ ലോകാരോഗ്യ സംഘടനയുടെ ആദരം. ജൂൺ 23 പൊതുപ്രവർത്തക ദിനത്തിന്‍റെ ഭാഗമായി കോവിഡ്​ വിരുദ്ധ പോരാട്ടങ്ങൾക്ക്​ ശക്തി നൽകിയ പൊതുപ്രവർത്തകർക്കുള്ള യു.എൻ ആദരത്തിലാണ്​ കെ.കെ ശൈലജയും ഉൾപ്പെട്ടത്​. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ പൊ​തു​സേ​വ​ന ദി​ന​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണു കേ​ര​ള​ത്തി​ന്‍റെ മി​ക​വി​നെ യു.​എ​ൻ അം​ഗീ​ക​രി​ച്ച​ത്.

അന്താരാഷ്ട്ര പ്രമുഖരോടൊപ്പം യു.എന്നിന്‍റെ വെബിനാറിൽ മന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു. നിപയും പ്രളയവും കോവിഡിനെ നേരിടാൻ കരുത്തു നൽകിയെന്ന് ആരോഗ്യ മന്ത്രി.

ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം കിട്ടിയത്. കോവിഡ് മഹാമാരി ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള മുന്‍നിര പ്രതിനിധികളെയാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവൻറിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തു. നിപയും പ്രളയവും കോവിഡിനെ നേരിടാൻ കരുത്തു നൽകിയെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു

മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയിലും മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തു. യു.എന്‍. സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്‍റ് ടിജ്ജനി മുഹമ്മദ്ബന്ദെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം എന്നിവരോടൊപ്പമാണ് മന്ത്രി കെ.കെ ശൈലജക്കും സംസാരിക്കാനുള്ള അവസരം ലഭിച്ചത്.

ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ പൊ​തു​സേ​വ​ന ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വെബ്മിനാര്‍ സം​ഘ​ടി​പ്പി​ച്ചത്.

കോവിഡ് പ്രതിരോധത്തിന് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം