LiveTV

Live

Kerala

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളം എക്കാലത്തും ആദരിച്ചുപോരുന്ന വ്യക്തിത്വം; മുഖ്യമന്ത്രി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളം എക്കാലത്തും ആദരിച്ചുപോരുന്ന വ്യക്തിത്വാമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയ ആളാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളം എക്കാലത്തും ആദരിച്ചുപോരുന്ന വ്യക്തിത്വം;  മുഖ്യമന്ത്രി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളം എക്കാലത്തും ആദരിച്ചുപോരുന്ന വ്യക്തിത്വാമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയ ആളാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തെക്കുറിച്ചുള്ള സിനിമയുടെ വിവാദം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പൃഥ്വിരാജിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാതലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ഇതു സംബന്ധിച്ച ചോദ്യം ചോദിച്ചത്.

വാരിയംകുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് പൃഥ്വിരാജാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനടിയിലാണ് സംഘ്പരിവാറിന്റെ ആക്രമണം. വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചുമൊക്കയാണ് ഭൂരിഭാ​ഗം സംഘ്പരിവാർ കമന്റുകളും.

അതേസമയം സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേരുടെ രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വന്നത്. 9 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനം തുടങ്ങിയത്. സ്ഥിതി രൂക്ഷമാവുകയാണ്, രോഗലക്ഷണമില്ലാത്തതും ഉറവിടം കണ്ടെത്താനാവാത്തതുമായ കേസുകള്‍ ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.