LiveTV

Live

Kerala

കോവിഡ് കാലത്ത് ആനകൾക്ക് സർക്കാർ സഹായം; നാട്ടാനകൾക്ക് ഭക്ഷണം ഒരുക്കി സർക്കാർ

നാട്ടാനകൾക്ക് തീറ്റ നൽകുന്ന പദ്ധതിക്ക് ആലപ്പുഴയിൽ തുടക്കമായി. സംസ്ഥാനത്തെ 512 നാട്ടാനകൾക്കാണ് പദ്ധതി വഴി തീറ്റ നൽകുന്നത്


കോവിഡ് കാലത്ത് ആനകൾക്ക് സർക്കാർ സഹായം; നാട്ടാനകൾക്ക് ഭക്ഷണം ഒരുക്കി സർക്കാർ

കോവിഡ് കാലത്ത് നാട്ടാനകൾക്ക് ഭക്ഷണമൊരുക്കി സംസ്ഥാന സർക്കാർ. നാട്ടാനകൾക്ക് തീറ്റ നൽകുന്ന പദ്ധതിക്ക് ആലപ്പുഴയിൽ തുടക്കമായി. സംസ്ഥാനത്തെ 512 നാട്ടാനകൾക്കാണ് പദ്ധതി വഴി തീറ്റ നൽകുന്നത്.

ഉത്സവങ്ങളും എഴുന്നള്ളിപ്പുമില്ലാതെ വലിയ പ്രതിസന്ധിയിലായിരുന്നു കോവിഡ് കാലം. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായം ആവശ്യപ്പെട്ട് ആന ഉടമകളുടെ സംഘടന സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മൃഗ സംരക്ഷണ വകുപ്പ് വനം വകുപ്പിന്‍റെ സഹരണത്തോടെ 40 ദിവസത്തെ ഭക്ഷണം ആനകൾക്ക് നൽകുന്നത്. ഗോതമ്പ്, റാഗി, മുതിര, ശർക്കര, ഉപ്പ്, മഞ്ഞൾപ്പൊടി, ചെറുപയർ എന്നിവയാണ് ആഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മന്ത്രി പി.തിലോത്തമൻ ആനകൾക്ക് ആഹാരം നൽകി പദ്ധതി ഉദ്ഘാടനം ചെയ്‌തു. ദുരിതകാലത്ത് നാട്ടാനകളുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ ഗുണകരമായെന്ന് ആനയുടമകളും പറഞ്ഞു. ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത സമയത്ത് തങ്ങളെ തേടിയെത്തിയ സഹായങ്ങൾക്ക് തലകുലുക്കി കരിവീരൻമാരും നന്ദി പ്രകടിപ്പിച്ചു.