LiveTV

Live

Kerala

കൊല്ലത്തെ ദലിത് ബാലന്‍റെ ദുരൂഹ മരണം അന്വേഷിക്കുന്നതില്‍ ഗുരുതര വീഴ്ച

ഫോറന്‍സിക് വിദഗ്ധ സംഘത്തിന്‍റെ സ്ഥലത്തെ പഠന റിപ്പോര്‍ട്ടില്ലാതെ കേസ് അവസാനിപ്പിച്ചു

കൊല്ലത്തെ ദലിത് ബാലന്‍റെ ദുരൂഹ മരണം അന്വേഷിക്കുന്നതില്‍  ഗുരുതര വീഴ്ച

കൊല്ലം ഏരൂരിലെ ദലിത് ബാലന്‍റെ ദുരൂഹ മരണം അന്വേഷിക്കുന്നതില്‍ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ച. ഫോറന്‍സിക് വിദഗ്ധ സംഘത്തിന്‍റെ സ്ഥലത്തെ പഠന റിപ്പോര്‍ട്ടില്ലാതെ കേസ് അവസാനിപ്പിച്ചു. വാഴയുടെ ഉണങ്ങിയ ഇലയിലാണ് വിജീഷ് തൂങ്ങിമരിച്ചതെന്ന് പൊലീസ് എഫ്.ഐ.ആര്‍. എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

ദലിത് വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യയായി എഴുതിത്തള്ളി പൊലീസ്; കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Also Read

ദലിത് വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യയായി എഴുതിത്തള്ളി പൊലീസ്; കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഇക്കഴിഞ്ഞ ഡിസംബര്‍ 19 നാണ് കൊല്ലം ജില്ലയിലെ ഏരൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിജീഷ് ബാബു എന്ന 14 കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉണങ്ങിയ വാഴ ഇലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം. കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഇതെങ്ങനെ വന്നെന്ന് ഏരൂര്‍ പൊലീസ് പറ‍ഞ്ഞില്ല. പകരം തൂങ്ങിമരണം ആണെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ട്. 14 വയസുള്ള കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പട്ടികജാതി കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.