LiveTV

Live

Kerala

എം.എല്‍.എമാരുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചുളള വാട്ടര്‍ അതോറിറ്റി പദ്ധതികള്‍ അവതാളത്തില്‍

കോടികള്‍ കുടിശ്ശിക വന്നതോടെ കരാറുകാര്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നതാണ് കാരണം


എം.എല്‍.എമാരുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചുളള വാട്ടര്‍ അതോറിറ്റി പദ്ധതികള്‍ അവതാളത്തില്‍

എം.എല്‍.എമാരുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചുളള വാട്ടര്‍ അതോറിറ്റി പദ്ധതികള്‍ അവതാളത്തില്‍. കോടികള്‍ കുടിശ്ശിക വന്നതോടെ കരാറുകാര്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നതാണ് കാരണം. സംസ്ഥാനത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി തുടങ്ങുന്നത് പോലും ഇതു മൂലം നീണ്ടു പോവുകയാണ്.

കഷ്ടത്തിലാണ് സര്‍ക്കാര്‍ കരാറുകാരുടെ കാര്യം. എം.എല്‍ എ ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികളഴുടെ കുടിശിക 50 കോടിയിലധികം വരും. 2018 മുതലുള്ള പണമാണ് ലഭിക്കാത്തത്. ഇത് മൂലം പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ക്കാവുന്നില്ല.കുടിവെള്ള പദ്ധതികളടക്കം റീടെണ്ടറുകള്‍ വിളിച്ചിട്ടും കരാറുകാര്‍ ഏറ്റെടുക്കുന്നില്ലെന്ന് എം.എല്‍ എമാര്‍ പറയുന്നു. ഇത് അടുത്ത വേനല്‍ക്കാലത്തേക്കുള്ള കുടിവെള്ള പദ്ധതികളെ പോലും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. പണം ലഭിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. പലരും ബാങ്ക് ലോണടക്കമെടുത്താണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

എം.എല്‍.എ ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ പണം അതത് ജില്ലാ കലക്ടര്‍മാരായിരുന്നു നേരത്തെ നല്‍കിയിരുന്നത്.എന്നാല്‍ എസ്റ്റിമേറ്റിന് അനുമതി നല്‍കുക മാത്രമാണ് ഇപ്പോള്‍ കലക്ടര്‍‌മാരുടെ ജോലി. ധനവകുപ്പില്‍ നിന്നാണ് ഈ പണം കരാറുകാര്‍ക്ക് ലഭിക്കേണ്ടത്.സാമ്പത്തിക പ്രതിസന്ധി മൂലമാണ് പണം വിതരണം ചെയ്യാന്‍ സാധിക്കാത്തതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.സ്റ്റേറ്റ് പ്ലാന്‍ പ്രകാരമുള്ള പണികളുടെ കുടിശിക തുകയായ 550 കോടി രൂപയും വിതരണം ചെയ്തിട്ടില്ല.