LiveTV

Live

Kerala

കൊലവിളി മുദ്രാവാക്യം; 4 പേര്‍ അറസ്റ്റില്‍, മേഖലാ സെക്രട്ടറിയെ ചുമതലകളിൽനിന്ന് നീക്കി

‘ഷുക്കൂറിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്നും ഓർത്തു കളിച്ചില്ലെങ്കിൽ അരിഞ്ഞു തള്ളുമെന്നും’ ഭീഷണിപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു

കൊലവിളി മുദ്രാവാക്യം; 4 പേര്‍ അറസ്റ്റില്‍, മേഖലാ സെക്രട്ടറിയെ ചുമതലകളിൽനിന്ന് നീക്കി

എടക്കര മൂത്തേടത്ത് വ്യാഴാഴ്ച വൈകിട്ടു യൂത്ത് കോൺഗ്രസിനെതിരെ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രകടനം നടത്തിയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഷഫീക്കിനെ സംഘടനയുടെ ചുമതലകളിൽനിന്നു നീക്കിയതായി മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

കോണ്‍ഗ്രസ്സ് -സിപിഎം തര്‍ക്കം നിലനിന്ന സ്ഥലമായിരുന്നു മൂത്തേടം. വാട്‌സാപ്പിൽ തുടങ്ങിയ തര്‍ക്കം പിന്നീട് അടിപിടി കേസില്‍ എത്തുകയും തുടര്‍ന്ന് നടന്ന അടിപിടിയില്‍ സി.പി.എം പ്രവര്‍ത്തകന് പരിക്കേല്‍ക്കകയും ചെയ്തിരുന്നു.

സംഘർഷത്തിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ മേഖലാ പ്രസി‍ഡന്റും സെക്രട്ടറിയും അടക്കം ഇരുപതോളം പേരുടെ നേതൃത്വത്തിൽ പ്രകടനം നടന്നത്. ‘ഷുക്കൂറിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്നും ഓർത്തു കളിച്ചില്ലെങ്കിൽ അരിഞ്ഞു തള്ളുമെന്നും’ ഭീഷണിപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

കൊലവിളി മുദ്രാവാക്യം ഷെഫീഖ് വിളിക്കുന്നതും അത് മറ്റുള്ളവര്‍ ഏറ്റുവിളിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തായതോടെ യൂത്ത് കോണ്‍ഗ്രസ്സും യൂത്ത് ലീഗും അടക്കമുള്ളവര്‍ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എടക്കര പോലീസ് കേസെടുക്കുകും ചെയ്തു. ഇതേ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അടയന്തര യോഗം വിളിച്ച് നടപടിയെടുത്തത്‌. ഇത് പാർട്ടിയുടെ നയമല്ലെന്നാണ് സംഘടന അറിയിച്ചത്.