LiveTV

Live

Kerala

പ്രളയഫണ്ട് തട്ടിപ്പ് കേസില് സി.പി.എം പ്രാദേശിക നേതാവ് കീഴടങ്ങി

എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സി.പി.എം പ്രാദേശിക നോതാവ് ഉള്‍പ്പെടെയുള്ള പ്രതികൾ 10.5 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്

പ്രളയഫണ്ട് തട്ടിപ്പ് കേസില് സി.പി.എം പ്രാദേശിക നേതാവ് കീഴടങ്ങി

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതിയായ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എം.എം അന്‍വര്‍ പോലിസില്‍ കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇന്ന് ഉച്ചയോടെപ്രതി കീഴടങ്ങിയത്. പ്രതിയെ മുവാറ്റുപുഴ വിജിലന്‍സ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു

എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സി.പി.എം പ്രാദേശിക നോതാവ് ഉള്‍പ്പെടെയുള്ള പ്രതികൾ 10.5 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കേസിലെ പ്രതികളായ എറണാകുളം കലക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദും മഹേഷുമാണ് അൻവറിന്റെയും ഭാര്യ കൌലത്തിന്റെയും പേരിൽ അയ്യനാട് സർവീസ് സഹകരണ ബാങ്കിലുള്ള ജോയിന്റ് അക്കൗണ്ട് മുഖേന പണം മാറിയെടുത്തെന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്ന ഉച്ചയോടെ അന്‍വര്‍ പോലിസില് കീഴടങ്ങിയത്.

ആദ്യഘട്ടത്തില്‍ ബാങ്കിലെ അക്കൌണ്ടില് നിന്നും 5 ലക്ഷം പിന്‍വലിച്ച ശേഷം ഇനിയും പണം വരുമെന്ന് അന്‍വര്‍ പറഞ്ഞതായി ബാങ്ക് അധിക്യതരുടെ മൊഴിയുണ്ട്. പലതവണ ബാങ്കില് വന്ന് പണം വന്നോയെന്ന് അന്വോഷിച്ചിരുന്നെന്നും റിമാന്റ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രളയ ഫണ്ട് തട്ടിപ്പിലൂടെ രണ്ടാം പ്രതിക്ക് ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ വാഹനത്തിന്റെ കരാറില്‍ സാക്ഷിയായി ഒപ്പുവെച്ചത് അന്‍വറാണ്. പൊള്ളാച്ചിയില് ഒന്നും രണ്ടും പ്രതികള്‍ വാങ്ങിയ പൌള്ട്രി ഫാമില്‍ അന്‍വറും പലപ്രാവശ്യം പോയതായും റിപോര്ട്ടിലുണ്ട്. അന്‍വറിന്റെ ഭാര്യ കൌലത്തിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അന്‍വറിന്റെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കരികൊടി കാണിച്ചു പ്രതിഷേധിച്ചു. ഇവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.