LiveTV

Live

Kerala

'സിപിഎം നേതാക്കളെ വീട്ടിൽ കയറി വെട്ടും; കൊലവിളി മുദ്രാവാക്യങ്ങളുമായി ബി.ജെ.പി

കണ്ണൂർ കണ്ണപുരത്ത് ബി.ജെ.പിയുടെ പ്രതിഷേധ ധർണ്ണയ്ക്കിടെ കൊലവിളി മുദ്രാവാക്യം. സി.പി.എം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നാണ് ഭീഷണി.

'സിപിഎം നേതാക്കളെ വീട്ടിൽ കയറി വെട്ടും; കൊലവിളി മുദ്രാവാക്യങ്ങളുമായി ബി.ജെ.പി

കണ്ണൂർ കണ്ണപുരത്ത് ബി.ജെ.പിയുടെ പ്രതിഷേധ ധർണ്ണയ്ക്കിടെ കൊലവിളി മുദ്രാവാക്യം. സി.പി.എം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നാണ് ഭീഷണി. സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ഷാജറിനെതിരെയാണ് മുദ്രാവാക്യം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിലാണ് കൊലവിളി മുദ്രാവാക്യം. കണ്ണപുരം മേഖലയില്‍ സിപിഎം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷ മുണ്ടായിരുന്നു. ചില വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ സംഭവവും അരങ്ങേറിയിരുന്നു. ഇതിനെതുടര്‍ന്നാണ് ബി.ജെ.പി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. കണ്ണപുരം പൊലീസ് സ്റ്റേഷനുമുന്നിലായിരുന്നു പ്രതിഷേധ ധര്‍ണ.