LiveTV

Live

Kerala

വെൽഫെയർ പാർട്ടിയുമായി സഹകരിക്കാനുള്ള തീരുമാനം ലീഗ് പുന:പരിശോധിക്കണമെന്ന് എ.കെ ബാലൻ

കോണ്‍ഗ്രസിന്‍റെ സമ്മർദ്ദത്താലാണ് ലീഗിന്‍റെ തീരുമാനം, ശിഹാബ് തങ്ങളുടെ പാരമ്പര്യത്തിനെതിരാണിതെന്നും എ.കെ ബാലന്‍ പറഞ്ഞു.

വെൽഫെയർ പാർട്ടിയുമായി സഹകരിക്കാനുള്ള തീരുമാനം ലീഗ് പുന:പരിശോധിക്കണമെന്ന് എ.കെ ബാലൻ

വെൽഫെയർ പാർട്ടിയുമായി സഹകരിക്കാനുള്ള തീരുമാനം ലീഗ് പുന:പരിശോധിക്കണമെന്ന് മന്ത്രി എ.കെ ബാലൻ. കോണ്‍ഗ്രസിന്‍റെ സമ്മർദ്ദത്താലാണ് ലീഗിന്‍റെ തീരുമാനം, ശിഹാബ് തങ്ങളുടെ പാരമ്പര്യത്തിനെതിരാണിതെന്നും എ.കെ ബാലന്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങൾക്കിടയിൽ ഇടതുപക്ഷത്തിനുള്ള സ്വാധീനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന് കോൺഗ്രസിന് ഭയമുണ്ടെന്നും എ.കെ ബാലൻ പാലക്കാട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഹകരണം മുസ്‌ലിം ലീഗിന്‍റെ പരിഗണനയിലുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സിപിഎമ്മിന് സഖ്യമുണ്ട്, ഇടതുമുന്നണിക്ക് പുറത്തുള്ളവരുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിക്കുമ്പോള്‍ മാത്രമാണ് വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം സി.പി.എം ഉന്നയിക്കുന്നതെന്നും മജീദ് ആരോപിച്ചിരുന്നു.

വെല്‍ഫെയര്‍ പാര്‍‌ട്ടിയുമായുള്ള മുസ്‌ലിം ലീഗ് സഹകരണ വിഷയം ഉയര്‍ത്തി കാണിച്ചുള്ള സി.പി.എം പ്രചാരണം ദുരുദ്ധേശപരമാണെന്നും, സി.പി.എമ്മുമായി സഹകരിക്കുമ്പോള്‍ മതേതര പാര്‍ട്ടിയും , ഇതര പാര്‍ട്ടികളുമായി സഹകരിക്കുമ്പോള്‍ വര്‍ഗീയ പാര്‍ട്ടിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി മാറുന്നതങ്ങെനെയെന്ന് വ്യക്തമല്ലെന്നും കെ.പി.എ മജീദ് വ്യക്തമാക്കിയിരുന്നു

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഹകരണം ലീഗിന്‍റെ പരിഗണനയിലുണ്ടെന്ന്  മജീദ്
Also Read

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഹകരണം ലീഗിന്‍റെ പരിഗണനയിലുണ്ടെന്ന് മജീദ്