LiveTV

Live

Kerala

കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കടത്തിയ രണ്ടര കിലോ സ്വര്‍ണം പിടിച്ചെടുത്തു

രണ്ട് വിമാനങ്ങളിൽ എത്തിയ നാല് പേർ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടിയിലായി.

കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കടത്തിയ രണ്ടര കിലോ സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂരിൽ ചാർട്ടേഡ് വിമാനങ്ങളിൽ കടത്തിയ സ്വർണം പിടികൂടി. യുഎഇയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിൽ എത്തിയ നാല് പേരെയാണ് കസ്റ്റംസ് ഇൻറലിജൻസിന്‍റെ പരിശോധനയിൽ പിടികൂടിയത്. 81 ലക്ഷം രൂപ വില വരുന്ന സ്വർണം ആണ് പിടികൂടിയത്.

ഇന്നു പുലർച്ചെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ യാത്രക്കാരൻ കടത്താൻ ശ്രമിച്ച 1153 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം വഴിക്കടവ് സ്വദേശി ജിത്തുവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മിശ്രിത രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.

ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ എത്തിയ മൂന്ന് യാത്രക്കാരേയും സ്വർണവുമായി പിടികൂടിയിട്ടുണ്ട്. മൂന്ന് പേരിൽ നിന്നായി മിശ്രിത രൂപത്തിലാക്കിയ ഒന്നേകാൽ കിലോ സ്വർണം പിടിച്ചടുത്തു. തലശ്ശേരി സ്വദേശികളായ നസിഫുദ്ധീനിൽ നിന്നും 288 ഗ്രാമും ഫഹദില്‍ നിന്നും 287 ഗ്രാമും കണ്ണൂർ പാനൂർ സ്വദേശി ബഷീറിൽ നിന്നും 475 ഗ്രാമും പിടികൂടി.

രണ്ട് വിമാനങ്ങളിലായി കടത്തിയ രണ്ടര കിലോ സ്വർണമാണ് കസ്റ്റംസ് ഇന്റലിജിൻസ് പിടികൂടിയത്. അന്താരാഷ്ട്ര വിപണി വില അനുസരിച്ച് 81 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് നാല് യാത്രക്കാരിൽ നിന്നുമായി കണ്ടെടുത്തത്.