LiveTV

Live

Kerala

ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ലെന്ന് കെ.പി.എ മജീദ്

ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന നിർദേശമോ ആവശ്യമോ വന്നിട്ടില്ല


ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ലെന്ന്   കെ.പി.എ മജീദ്

മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ലെന്ന് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന നിർദേശമോ ആവശ്യമോ വന്നിട്ടില്ല. അത്തരമൊരു അന്വേഷണം പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും മജീദ് പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിക്ക് പിന്നാലെയാണ് ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിലേക്ക് കള്ള പണം നിക്ഷേപിച്ചെന്ന ആരോപണം ഇബ്രാഹിം കുഞ്ഞിനെതിരെ ഉയരുന്നത്. ഇതിന് പിന്നാലെ പരാതിക്കാരനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന പരാതിയുമുയർന്നതോടെയാണ് ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി വേണമെന്ന ആവശ്യം എറണാകുളം ജില്ലാ കമ്മറ്റിയിൽ ശക്തമായത്. തുടർനടപടി ആലോചിക്കാൻ ചേർന്ന ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ജില്ലാ പ്രസിഡന്‍റ് തന്നെ പരസ്യ പ്രതികരണത്തിന് തയ്യാറായി.

എന്നാൽ ഇബ്രാഹിംകുഞ്ഞിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ലെന്നും ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന നിർദേശമോ ആവശ്യമോ വന്നിട്ടില്ലെന്നുമാണ് കെ.പി.എ മജീദിന്‍റെ പ്രതികരണം.

ഇബ്രാഹംകുഞ്ഞിനെതിരെ നിരന്തരം ഉണ്ടാകുന്ന പരാതി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുണ്ടെന്ന് ലീഗ് എറണാകുളം ജില്ലാ പ്രസിഡന്‍റ് കെ.എം അബ്ദുല്‍ മജീദ് മീഡിയവണിനോട് പറഞ്ഞിരുന്നു.പാര്‍ട്ടിതല അന്വേഷണം വേണമെന്ന് സംസ്ഥാന നേതൃത്വത്തിനോട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നു മജീദ് പറഞ്ഞിരുന്നു.