LiveTV

Live

Kerala

"സ്ത്രീത്വത്തെ അപമാനിച്ചോ? ആര്?": ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുല്ലപ്പള്ളി

"ഞാനെന്താ മുഖ്യമന്ത്രിയാണോ സ്ത്രീത്വത്തെ അപമാനിക്കാന്‍? നല്ല കഥ. സ്ത്രീത്വത്തെ എന്നും ബഹുമാനിക്കുക മാത്രമല്ല, സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി പോരാടുന്ന ഒരു പോരാളിയാണ് ഞാന്‍".

"സ്ത്രീത്വത്തെ അപമാനിച്ചോ? ആര്?": ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുല്ലപ്പള്ളി

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ മുഖ്യമന്ത്രിയല്ലെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

"സ്ത്രീത്വത്തെ അപമാനിച്ചോ? ആര്? ഞാനെന്താ മുഖ്യമന്ത്രിയാണോ സ്ത്രീത്വത്തെ അപമാനിക്കാന്‍? നല്ല കഥ. സ്ത്രീത്വത്തെ എന്നും ബഹുമാനിക്കുക മാത്രമല്ല, സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി പോരാടുന്ന ഒരു പോരാളിയാണ് ഞാന്‍. ഞാനിന്ന് രാവിലെ പറഞ്ഞ കാര്യത്തില്‍ ഒരു തെറ്റുമില്ല. ഞാന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് വരെ തിരുത്തേണ്ടിവന്നിട്ടില്ല. ഞാന്‍ പറഞ്ഞത് ശരിയാണ്. ഞാന്‍ ആവര്‍ത്തിക്കുന്നു"- എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

നിപ രാജകുമാരിക്ക് ശേഷം കോവിഡ് റാണി എന്ന പേര് നേടാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്ന് മുല്ലപ്പള്ളി
Also Read

നിപ രാജകുമാരിക്ക് ശേഷം കോവിഡ് റാണി എന്ന പേര് നേടാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്ന് മുല്ലപ്പള്ളി

പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുല്ലപ്പള്ളി ആരോഗ്യമന്ത്രിയെ അവഹേളിച്ചത്. നിപ കാലത്ത് നിപ രാജകുമാരിയെന്ന് പേരെടുക്കാന്‍ ശ്രമിച്ച ആരോഗ്യമന്ത്രി ഇപ്പോൾ കോവിഡ് റാണി ആകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. നിപ കാലത്ത് കോഴിക്കോട്ട് ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി വന്നു പോയത്. മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതികരിച്ചത്.