LiveTV

Live

Kerala

പതിനൊന്നുകാരിയുടെ ആത്മഹത്യ; അമ്മ അശ്വതി അറസ്റ്റില്‍

കുട്ടിയെ മാനസികവും ശാരീരികവുമായി ഇവർ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി

പതിനൊന്നുകാരിയുടെ ആത്മഹത്യ; അമ്മ അശ്വതി അറസ്റ്റില്‍

ആലപ്പുഴ കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ പതിനൊന്ന് വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ. വലിയകുളങ്ങര സ്വദേശിനി അശ്വതിയെ തൃക്കുന്നപുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മാനസികവും ശാരീരികവുമായി ഇവർ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ഞായറാഴ്ചയാണ് ആറാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമെന്ന് തന്നെയായിരുന്നു പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനവും. എന്നാൽ കുട്ടിയുടെ മരണത്തിൽ അമ്മക്ക് പങ്കുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആദ്യവിവാഹത്തിലുള്ള കുട്ടിയെ യുവതി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് കണ്ടെത്തിയത്. സംഭവത്തിനു തലേ ദിവസവും അമ്മയിൽ നിന്ന് കുട്ടിയ്ക്ക് മർദ്ദനമേറ്റിരുന്നു. വീട്ടിൽ നിന്നും ഇറക്കി വിടുമെന്ന് പറഞ്ഞതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ആത്മഹത്യ പ്രേരണാകുറ്റം, കുട്ടികൾക്കു നേരെയുള്ള ശാരീരിക അതിക്രമം എന്നി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്ന പരാതിയിൽ നേരത്തെ പിങ്ക് പൊലീസും ചൈൽഡ് ലൈനും പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.