LiveTV

Live

Kerala

കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ; ജഡ്ജിയും കോടതി ജീവനക്കാരും അഭിഭാഷകരും ക്വാറന്‍റൈനില്‍

ജസ്റ്റിസ് സുനിൽ തോമസിന്‍റെ കോടതിയിൽ എത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് കൈമാറിയതായും വിവരമുണ്ട്.

കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ; ജഡ്ജിയും കോടതി ജീവനക്കാരും അഭിഭാഷകരും ക്വാറന്‍റൈനില്‍

കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും കോവിഡ് ബാധിതനായ പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ എത്തി. രണ്ട് ദിവസം മുമ്പാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തിയത്. ജസ്റ്റിസ് സുനിൽ തോമസിന്‍റെ കോടതിയിൽ എത്തിയ ഉദ്യോഗസ്ഥൻ റിപ്പോർട്ട് കൈമാറിയതായും വിവരമുണ്ട്. എസ്.ബി.ഐ എന്‍ട്രി വഴി പ്രവേശിച്ച ഉദ്യോഗസ്ഥന്‍ കൗണ്ടറിലുള്ള പേന ഉപയോഗിച്ചതായും പിന്നീട് ഒന്നാം നിലയില്‍ എത്തിയതായും പറയുന്നു. കോര്‍ഡ് 1ഡിക്ക് പുറത്ത് സീറ്റില്‍ കാത്തിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജഡ്ജി അടക്കമുള്ളവരെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് പ്രകാരം ജസ്റ്റിസ് സുനിൽ തോമസും കോടതി ജീവനക്കാരും സർക്കാർ അഭിഭാഷകരും ക്വാറന്‍റൈനില്‍ പോകാന്‍ നിർദേശമുണ്ട്. കോടതിയില്‍ നിന്ന് പുറത്തുകടന്ന ഉദ്യോഗസ്ഥന്‍ തൊട്ടടുത്ത ഇന്ത്യന്‍ കോഫി ഹൗസില്‍ പോയതായും വിവരമുണ്ട്. ഉദ്യോഗസ്ഥനുമായി ബന്ധമുള്ള വ്യക്തികളെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. ഏതെങ്കിലും വ്യക്തികള്‍ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ഹൈക്കോടതി സുരക്ഷാ വിഭാഗത്തെ അറിയിക്കാനും മുന്‍കരുതല്‍ എടുക്കാനും നിര്‍ദ്ദേശമുണ്ട്.