LiveTV

Live

Kerala

വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: സംഭവം മസ്കത്ത് - കരിപ്പൂര്‍ യാത്രക്കിടെ

ഇന്ന് പുലര്‍ച്ചെ മസ്കറ്റിൽ നിന്നും കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പൊലീസ് അന്വേഷണം തുടങ്ങി.

വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: സംഭവം മസ്കത്ത് - കരിപ്പൂര്‍ യാത്രക്കിടെ

വിമാനത്തിൽ യുവതിക്ക് നേരെ സഹയാത്രികന്‍റെ ലൈംഗികാതിക്രമം. ഇന്ന് പുലര്‍ച്ചെ മസ്കറ്റിൽ നിന്ന് കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഒമാൻ സമയം ഇന്നലെ രാത്രി 10.55നാണ് യുവതി കരിപ്പൂരിലേക്ക് യാത്ര തിരിച്ചത്. രാവിലെ 4:30ന് വിമാനം കരിപ്പൂരിലെത്തി. യാത്രക്കിടെ പലവട്ടം അതിക്രമമുണ്ടായെന്നാണ് പരാതി. വിമാന ജീവനക്കാരെയും വിമാനക്കമ്പനി അധികൃതരെയും വിവരം അറിയിച്ചു. വീഡിയോ കോള്‍ വഴി ഭര്‍ത്താവിനോടും വിവരം പറഞ്ഞു.

കരിപ്പൂരിൽ എത്തിയ ശേഷം പോലീസ് എയ്ഡ് പോസ്റ്റിലും പരാതി നൽകി. എന്നാല്‍ രേഖാമൂലം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു നിർദേശം. മാനസികമായി തളർന്ന യുവതി വീട്ടിലേക്ക് പോയി. പിന്നീട് യുവതിയുടെ ഭർത്താവ് ഇമെയിൽ വഴി പോലീസില്‍ പരാതി നൽകി.

ഇമെയിൽ പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ഐപിസി 353 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.