LiveTV

Live

Kerala

പി.എസ്.സി ബുള്ളറ്റിനിലെ തബ്‍ലീഗ് പരാമര്‍ശം; ഹരജി വിധി പറയാൻ മാറ്റി

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആണ് കോടതിയെ സമീപിച്ചത്

പി.എസ്.സി ബുള്ളറ്റിനിലെ  തബ്‍ലീഗ് പരാമര്‍ശം; ഹരജി വിധി പറയാൻ മാറ്റി

പി.എസ്.സി ബുള്ളറ്റിനിലെ തബ്‍ലീഗ് പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി വിധി പറയാൻ മാറ്റി. തെറ്റ് പറ്റിയെന്ന് സമ്മതിച്ച് പി.എസ്.സി ഹൈക്കോടതിയില്‍ നൽകിയ വിശദീകരണം കോടതി അംഗീകരിച്ചു. മതേതരത്വം തകര്‍ക്കുന്ന രീതിയില്‍ പി.എസ്.സി പ്രവര്‍ത്തിച്ചിട്ടില്ല. അബദ്ധത്തില്‍ സംഭവിച്ച തെറ്റാണ്. തെറ്റ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥലം മാറ്റും ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചുവെന്നുമാണ് പി.എസ്.സി കോടതിയെ അറിയിച്ചത്. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആണ് കോടതിയെ സമീപിച്ചത്.

വിഷയത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം പന്ത്രണ്ടാം തിയ്യതി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി കൊടുത്തെങ്കിലും ഇതുവരെയും പൊലീസ് നിയമ നടപടികൾ ഒന്നും തന്നെ കൈക്കൊണ്ടിരുന്നില്ല. ഫ്രറ്റേണിറ്റി ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് പേരെ ബുള്ളറ്റിന്‍റെ ചുമതലയിൽ നിന്നൊഴിവാക്കി നടപടി എടുത്തിരുന്നുവെങ്കിലും ദിവസങ്ങൾക്കകം അവരെ ബുള്ളറ്റിന്‍റെ പ്രസിദ്ധീകരണ ചുമതലയിൽ നിലനിറുത്താനും വകുപ്പ് തല നടപടികൾ റദ്ദാക്കാനും പി.എസ്.സി തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ഹൈക്കോടതിയെ സമീപിച്ചത്.