LiveTV

Live

Kerala

നിപ രാജകുമാരിക്ക് ശേഷം കോവിഡ് റാണി എന്ന പേര് നേടാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്ന് മുല്ലപ്പള്ളി

നിപ കാലത്ത് കോഴിക്കോട്ട് ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയാണ് ആരോഗ്യ മന്ത്രി വന്നു പോയത്

നിപ രാജകുമാരിക്ക് ശേഷം കോവിഡ് റാണി എന്ന പേര് നേടാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്ന് മുല്ലപ്പള്ളി

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ രാജകുമാരി എന്നു പേരെടുത്തശേഷം ആരോഗ്യമന്ത്രി ഇപ്പോള്‍ കോവിഡ് റാണി എന്ന പദവിക്കായി ശ്രമിക്കുകയാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. നിപ കാലത്ത് കോഴിക്കോട്ട് ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയാണ് ആരോഗ്യ മന്ത്രി വന്നു പോയത്. മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി‍. കേരളം ഇന്നു കാണുന്ന വികസനത്തിനും ഐശ്വര്യത്തിനും പിന്നില്‍ വിദേശനാടുകളില്‍ കഴിയുന്ന മലയാളി സഹോദരങ്ങളുടെ വിയര്‍പ്പിന്‍റെയും കണ്ണീരിന്‍റെയും കഷ്ടപ്പാടിന്‍റെയും ആകെത്തുകയുണ്ട്. ആ പ്രവാസികള്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ സഹായിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. എന്നാല്‍ അവരെ സഹായിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടതായി മുല്ലപ്പള്ളി പറഞ്ഞു.