LiveTV

Live

Kerala

തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ 6 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

തളിപ്പറമ്പ് പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചു വരുന്ന 6 വയസുകാരിയാണ് ലൈംഗിക പീഢനത്തിനിരയായത്

തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ 6 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ  പ്രതി അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ 6 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം സ്വദേശി കൂവ്വക്കാട്ടിൽ നാരായണനാണ് അറസ്റ്റിലായത്. ഗുരുവായൂരിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

തളിപ്പറമ്പ് പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചു വരുന്ന 6 വയസുകാരിയാണ് ലൈംഗിക പീഢനത്തിനിരയായത്. ഇക്കഴിഞ്ഞ 17 നാണ് സംഭവം. ആസാം സ്വദേശിനിയാണ് പീഢനത്തിനിരയായ ബാലിക. കുട്ടിയുടെ മാതാവ് ജോലി ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് പ്രതി. മാതാവിനൊപ്പം ജോലി സ്ഥലത്തെത്തിയ കുട്ടിയെ സഹപ്രവർത്തകനായ നാരായണൻ കുട്ടി മിഠായി വാങ്ങി തരാമെന്ന് പ്രലോഭിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയോട് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഢനവിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം ഗുരുവായൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തളിപ്പറമ്പ് എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.