LiveTV

Live

Kerala

ഉമിനീർ പരിശോധനയിലൂടെ കോവിഡ് രോഗം സ്ഥിരീകരിക്കാനാവുമെന്ന് ഐ.സി.എം.ആറിന് റിപ്പോര്‍ട്ട്; നിര്‍ദ്ദേശം പരിഗണിക്കാന്‍ ഹരജി

അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ തന്‍റെ പ്രയത്നത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും ഗവേഷണം തുടരാൻ നിർദേശിച്ചതായും ഹരജിയിൽ പറയുന്നു

ഉമിനീർ പരിശോധനയിലൂടെ കോവിഡ് രോഗം സ്ഥിരീകരിക്കാനാവുമെന്ന്  ഐ.സി.എം.ആറിന് റിപ്പോര്‍ട്ട്; നിര്‍ദ്ദേശം പരിഗണിക്കാന്‍ ഹരജി

ഉമിനീർ പരിശോധനയിൽ നിന്ന് കോവിഡ് രോഗം സ്ഥിരീകരിക്കാനാവുമെന്ന് കണ്ടെത്തി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ കൗൺസിലിന് (ഐ.സി.എം.ആർ) നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കണിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ബി. ഫാം പാസായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അരുൺ കുമാറാണ് ഹരജി നല്‍കിയത്. തനിക്ക് കൊറോണ വൈറസിനെ ചെറുക്കാൻ കഴിയുന്ന മരുന്നിന്‍റെ കോമ്പിനേഷൻ അറിയാമെന്നും കണ്ടെത്തലുകൾ ഐ.സി.എം.ആർ ഉൾപ്പെടെയുള്ളവർക്ക് അയച്ചു നൽകിയിട്ടും പരിഗണിക്കുന്നില്ലെന്നും അരുൺ കുമാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ തന്‍റെ പ്രയത്നത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും ഗവേഷണം തുടരാൻ നിർദേശിച്ചതായും ഹരജിയിൽ പറയുന്നു. ഹരജി പരിഗണിച്ച സിംഗിൾബെഞ്ച് ഹരജിയുടെ പകർപ്പ് ഐ.സി.എം.ആറിന് ലഭ്യമാക്കാൻ നിർദേശിച്ച് പിന്നീട് പരിഗണിക്കാൻ മാറ്റി വെച്ചു.