LiveTV

Live

Kerala

സച്ചിനെ ‘അടിച്ചുമാറ്റിയ’ സംഭവത്തില്‍ കെ.സി.എക്കും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിക്കുമെതിരെ ടി.സി മാത്യു

പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം കാണാതെ ആയതിൽ ഉത്തരവാദി ജയേഷ് ജോർജ് ആണെന്നും ടി.സി മാത്യു കുറ്റപ്പെടുത്തുന്നു

സച്ചിനെ ‘അടിച്ചുമാറ്റിയ’ സംഭവത്തില്‍ കെ.സി.എക്കും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിക്കുമെതിരെ ടി.സി മാത്യു

സച്ചിൻ പവലിയൻ വിവാദത്തിൽ കെ.സി.എക്കും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജിനുമെതിരെ ആഞ്ഞടിച്ച് ടി.സി മാത്യു. പവലിയനിലെ സാധനങ്ങൾ ജയേഷും കൂട്ടരും രഹസ്യമായി കടത്തിയെന്നും പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തും കടത്തിക്കൊണ്ടു പോയെന്നുമാണ് മുൻ കെസിഎ പ്രസിഡന്റിന്റെ ആരോപണം.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന സച്ചിൻ പവിലിയണുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. പവലിയനിലെ സാധനങ്ങൾ മുൻ കെ.സി.എ സെക്രെട്ടറിയും ഇപ്പോൾ ബി.സി.സി.ഐ ജോയിൻ സെക്രെട്ടറിയുമായ ജയേഷും കൂട്ടരും രഹസ്യമായി കടത്തിയെന്നും പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം കാണാതെ ആയതിൽ ഉത്തരവാദി ജയേഷ് ജോർജ് ആണെന്നും ടി.സി മാത്യു കുറ്റപ്പെടുത്തുന്നു. സച്ചിനേയും ക്രിക്കറ്റിനേയും ജയേഷും സംഘവും അപമാനിച്ചു.

പവലിയനിലെ വസ്തുക്കൾ 2018ൽ തൃപ്പൂണിത്തുറ സ്റ്റേഡിയിത്തിൽ നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചു. പിന്നീട് ഇവ പവലിയനിലേക്ക് തിരിച്ചെത്തിച്ചില്ല. 2017 ൽ കാണാതായ വസ്തുക്കളുടെ പേരിൽ ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണ് എന്നും ടി.സി മാത്യു പറഞ്ഞു

തൃപ്പൂണിത്തുറ സ്റ്റേഡിയിത്തിൽ നടത്തിയ എക്സിബിഷനിലെ ചിത്രങ്ങൾ ടി.സി മാത്യു പുറത്തുവിട്ടു. ജയേഷ് ജോർജും കേരള ഫുട്ൾ അസോ.സെക്രട്ടറി അനിൽ കുമാറും ചേർന്ന് സ്കോർ ലൈൻ എന്ന കമ്പനി നടത്തുന്നു. ക്രിക്കറ്റും ഫുട്ബോളും വള‍ർത്തുകയാണ് കമ്പനിയും ലക്ഷ്യം. ബി.സി.സി.ഐ ഔദ്യോഗിക സ്ഥാനത്തിരുന്ന് സ്വകാര്യ കമ്പനി നടത്തുന്നത് ലോധ കമ്മിറ്റി ശുപാർശകൾക്കെതിരാണ്. ജയേഷിന്‍റെ ഭാര്യയുടെ പേരിലുള്ള പി.ആർ കമ്പനി കെ.സി.എയിൽ നിന്ന് പണം തട്ടിയെടുതു തുടങ്ങിയ നിരവധിനിരവധി ആരോപണങ്ങൾ ആണ് ജയേഷ് ജോർജിനെതിരെ ടി.സി മാത്യു ഉന്നയിക്കുന്നത്.