LiveTV

Live

Kerala

അമിതമായ വൈദ്യുതി ബില്ലിനെതിരെ ലൈറ്റുകള്‍ ഓഫ് ചെയ്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി

അമിതമായ വൈദ്യുതി ബില്ലിനെതിരെ ലൈറ്റുകള്‍ ഓഫ് ചെയ്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

അമിതമായ വൈദ്യുതി ബില്ലിനെതിരെ യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ ലൈറ്റ് ഓഫ് കേരള എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാത്രി 9 മണി മുതല്‍ മൂന്ന് മിനിറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്തായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി.

ലോക്ക്ഡൌണ്‍ കാലത്തെ ഉയര്‍ന്ന വൈദ്യുതി ബില്ലിനെതിരായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ലൈറ്റ് ഓഫ് കേരള എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത് . സംസ്ഥാനവ്യാപകമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ മൂന്ന് മിനിറ്റ് ലൈറ്റണച്ച് പ്രതിഷേധിച്ചു. കന്‍റോണ്‍മെന്‍റ് ഹൌസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മെഴുകുതിരി തെളിയിച്ച് പ്രതിഷേധത്തില‍് പങ്കുചേര്‍ന്നു. വൈദ്യുതി ബോര്‍ഡ് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

ജഗതിയിലെ പുതുപ്പള്ളി വീട്ടില്‍ ലൈറ്റ് ഓഫ് ചെയ്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധത്തില്‍ പങ്കെടുത്തു. ഭാര്യക്കും മകള്‍ക്കുമൊപ്പം വീട്ടില്‍ മെഴുകുതിരി കത്തിച്ചായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളിയുടെ പ്രതിഷേധം. മലപ്പുറത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിയും കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കെടുത്തു.