LiveTV

Live

Kerala

സ്വഭാവദൂഷ്യ ആരോപണം: തലശേരി അതിരൂപതയിലെ രണ്ട് വൈദികരെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്നും നീക്കി

ഗുരുതരമായ കണ്ടെത്തലുകളാണ് സഭ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വൈദികർക്കെതിരെയും സഭാ നേതൃത്വം നടപടിയെടുത്തത്.

സ്വഭാവദൂഷ്യ ആരോപണം: തലശേരി അതിരൂപതയിലെ രണ്ട് വൈദികരെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്നും നീക്കി

തലശേരി അതിരൂപതയുടെ കീഴിലുളള പൊട്ടൻപ്ലാവ് ഇടവക വികാരിമാരായിരുന്ന ഫാ. ജോസഫ് പൂത്തോട്ടാൽ, ഫാ. മാത്യു മുല്ലപ്പളളി എന്നിവരെ തലശേരി അതിരൂപത പൗരോഹിത്യ ശുശ്രൂഷയിൽ നിന്നും നീക്കി. ഇവരെ ഇടവകയുടെ ചുമതലകളിൽ നിന്നും മാറ്റിയിട്ടുണ്ട്. ഇടവക അംഗമായ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയുടെ നടപടി.

ഫാ. മാത്യു മുല്ലപ്പളളിയും ഇടവകയിലെ അജപാലന സമിതി അംഗവും തമ്മിൽ നടന്ന ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തലശേരി അതിരൂപത ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. ഗുരുതരമായ കണ്ടെത്തലുകളാണ് ഈ കമ്മീഷന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വൈദികർക്കെതിരെയും സഭാ നേതൃത്വം നടപടിയെടുത്തത്. വൈദികരുടെ ഭാഗത്തു നിന്നുണ്ടായ വഴിവിട്ട നടപടികളിൽ വിശ്വാസ സമൂഹത്തോട് അതിരൂപത മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്.

കുമ്പസാരക്കൂട്ടിലെ ഏറ്റുപറച്ചിലുകൾ

ഫാ. മാത്യു മുല്ലപ്പളളിക്ക് മുമ്പ് ഫാ. ജോസഫ് പൂത്തോട്ടാലായിരുന്നു പൊട്ടൻപ്ലാവ് ഇടവക വികാരി. ഇടവകയിലെ നഴ്‌സറി സ്‌കൂളിലെ അധ്യാപിക കൂടിയായ യുവതിയുമായി ഫാ. ജോസഫ് പൂത്തോട്ടാലിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യം പുതിയതായി എത്തിയ വൈദികനോട് കുമ്പസാര രഹസ്യമായി യുവതി വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാളും സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഈ വിവരം യുവതി ഫാ. ജോസഫ് പൂത്തോട്ടാലിനെ അറിയിച്ചതോടെയാണ് സംഭവങ്ങൾ പുറത്തായത്.

ഫാ. മാത്യു മുല്ലപ്പളളിക്കെതിരെ അതിരൂപതാ അധ്യക്ഷൻ ജോർജ് ഞരളക്കാട്ട് പിതാവിന് ഫാ. ജോസഫ് പൂത്തോട്ടാൽ യുവതിയെക്കൊണ്ട് പരാതി നൽകിച്ചു. എന്നാൽ, ഈ പരാതിയിൽ സഭാ നേതൃത്വം കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ല. തുടർന്ന് ഇടവകയിലെ അൽമായനായ പോൾ അമ്പാട്ട് എന്ന വ്യക്തി ഫാ. മാത്യു മുല്ലപ്പളളിയെ ഫോണിൽ വിളിച്ച് യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു.

ഈ സംഭാഷണം പുറത്തായതോടെയാണ് അതിരൂപത സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്. യുവതി ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. മാത്രവുമല്ല, സംഭവം ആസൂത്രണം ചെയ്തത് ഫാ.ജോസഫ് പൂത്തോട്ടാലാണന്നും കമ്മീഷൻ അതിരൂപത അധ്യക്ഷന് റിപ്പോർട്ട് നൽകി. തുടർന്നാണ് ഇരുവരെയും പൗരോഹിത്യ ശുശ്രൂഷയിൽ നിന്ന് നീക്കാൻ അതിരൂപത തീരുമാനിച്ചത്.

അതിരൂപതയുടെ കുറിപ്പ്:

സ്വഭാവദൂഷ്യ ആരോപണം: തലശേരി അതിരൂപതയിലെ രണ്ട് വൈദികരെ പൗരോഹിത്യ ശുശ്രൂഷയിൽ നിന്നും നീക്കി