LiveTV

Live

Kerala

വൈദ്യുതി ബില്ലില്‍ അമിത ചാർജ് ഈടാക്കിയിട്ടില്ലെന്ന് കെ.എസ്.ഇ. ബി

ലോക്ഡൗൺ മൂലം മീറ്റർ റീഡിംഗ് ഇടുക്കാൻ കഴിഞ്ഞില്ല. മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കി ബില്ല് നൽകിയതെന്നും കെ. എസ്.ഇ.ബി

വൈദ്യുതി ബില്ലില്‍ അമിത ചാർജ് ഈടാക്കിയിട്ടില്ലെന്ന് കെ.എസ്.ഇ. ബി

ഉപഭോക്താക്കളില്‍ നിന്നും അമിത ചാർജ് ഈടാക്കിയിട്ടില്ലെന്നാണ് കെ. എസ്.ഇ.ബി ഹൈക്കോടതിയെ അറിയിച്ചു. ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നൽകിയത്. ലോക്ഡൗൺ മൂലം മീറ്റർ റീഡിംഗ് ഇടുക്കാൻ കഴിഞ്ഞില്ലെന്നും മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബില്ല് നല്‍കിയത്. ബിൽ തുകയുടെ 70% അടച്ചാൽ മതിയാകുമെന്നും കൂടിയാലും കുറഞ്ഞാലും അടുത്ത ബില്ലിൽ അഡ്ജസ്റ്റ് ചെയ്യുമെന്നുമാണ് കെ.എസ്.ഇ.ബി അറിയിച്ചത് .ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നുമാണ് കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്.

അധിക ബിൽ ഈടാക്കിയെന്ന ഹരജി ഹൈക്കോടതി വിധി പറയാന് മാറ്റി. ബിൽ തയ്യാറാക്കിയതിലെ അശാസ്ത്രീയ ചോദ്യം ചെയ്ത് മൂവാറ്റുപുഴയിലെ പായിപ്ര പ‌ഞ്ചായത്ത് അംഗം എം.സി വിനയനാണ് ഹരജി നല്‍കിയത്. ഹരജിക്കാരന് നിയമാനുസ്യതം അധിക ബില്ലിനെതിരെ പരാതി ഉന്നയിക്കാമെന്നും കോടതിയലല്ല സമീപിക്കേണ്ടതെന്നും ഹൈക്കോടതി പരാമര്‍ശം നടത്തിയാണ് വിധി പറയാന്‍ മാറ്റിയത്.