LiveTV

Live

Kerala

കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയാല്‍ വിദേശങ്ങളില്‍ മലയാളി ആത്മഹത്യ ഉണ്ടാകും: കെ മുരളീധരന്‍

കുഞ്ഞനന്തന്‍റെ സംസ്കാര ചടങ്ങില്‍ 5000 പേര്‍ പങ്കെടുത്തിട്ട് കേസെടുത്തില്ലെന്ന് മുരളീധരന്‍

കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയാല്‍ വിദേശങ്ങളില്‍ മലയാളി ആത്മഹത്യ ഉണ്ടാകും: കെ മുരളീധരന്‍

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയാല്‍ വിദേശങ്ങളില്‍ മലയാളി ആത്മഹത്യ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ലോക് ഡൌണ്‍ ലംഘനത്തില്‍ സര്‍ക്കാരി ഇരട്ടത്താപ്പാണ്. കുഞ്ഞനന്തന്‍റെ സംസ്കാര ചടങ്ങില്‍ 5000 പേര്‍ പങ്കെടുത്തിട്ട് കേസെടുത്തില്ലെന്ന് മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്തേണ്ടെന്നാണ് സംസ്ഥാന സർക്കാര്‍ തീരുമാനം‍. വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനത്തിലും വരുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പിസിആര്‍ ടെസ്റ്റിന് പകരം ട്രൂ നാറ്റ് റാപ്പിഡ് പരിശോധന നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്ന ട്രൂ നാറ്റിന് 1000 രൂപ മാത്രമാണ് ചെലവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തിയില്ലെങ്കില്‍ വിമാനം തയ്യാറാക്കുന്ന സംഘടനകള്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗമില്ലാത്തവരും ഉള്ളവരും ഒരു വിമാനത്തില്‍ വരുകയാണെങ്കില്‍ രോഗവ്യാപനത്തിന് സാധ്യതയുള്ളത് കൊണ്ട് പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.