LiveTV

Live

Kerala

ചെലവ് ചുരുക്കല്‍; ലീവ് സറണ്ടര്‍ വേണ്ട,വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ശിപാര്‍ശ

കൊവിഡ് വ്യാപനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


ചെലവ് ചുരുക്കല്‍; ലീവ് സറണ്ടര്‍ വേണ്ട,വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ശിപാര്‍ശ

കൊവിഡ് വ്യാപനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിരമിക്കല്‍ പ്രായം 58 ആക്കുക, സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ 5 ദിവസം മാത്രം, ലീവ് സറണ്ടര്‍ നിര്‍ത്തണം തുടങ്ങി കടുത്ത നിര്‍ദേശങ്ങളാണ് സമിതി മുന്പോട്ടുവെച്ചത്

വിരമിക്കല്‍ പ്രായം 56 ല്‍ നിന്ന് 58 ആക്കി ഉയര്‍ത്തണമെന്നാണ് ശിപാര്‍ശ. പെന്‍ഷന്‍ ആനുകൂല്യമായി ഉടന്‍ നല്‍കേണ്ട തുക മിച്ചം പിടിക്കാം. പക്ഷെ ഇത് സര്‍ക്കാര്‍ അംഗീകരിക്കില്ല. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷത്തേക്ക് പുതിയ തസ്തിക പാടില്ലെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം വേഗത്തിലാക്കണം. സെക്രട്ടേറിയറ്റില്‍ മാത്രം ആയിരത്തോളം ജീവനക്കാര്‍ വേണ്ടതിലധികമാണ്. അതേസമയം, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് എണ്ണം കുറയ്ക്കണമെന്ന നിര്‍ദേശം ചര്‍ച്ചയിലുണ്ടായിരുന്നെങ്കിലും അന്തിമ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ 5 ദിവസം മാത്രം പ്രവര്‍ത്തിച്ചാല്‍ മതി.

ശനിയാഴ്ച വര്‍ക്ക് ഫ്രം ഹോം. വിദേശയാത്രകള്‍, പ്രദര്‍ശനം എന്നിവ തല്‍ക്കാലം വേണ്ട. സര്‍ക്കാരിന്‍റെ ലഘുലേഖകള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ അച്ചടി കുറക്കണം. ഫര്‍ണിച്ചര്‍, വാഹനം വാങ്ങല്‍ എന്നിവയും വേണ്ട. രണ്ട് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന അന്വേഷണ കമ്മീഷനുകളുടെ പ്രവര്‍ത്തനം രണ്ട് മാസത്തിനുള്ളില്‍ അവസാനിപ്പിക്കുക, ലീവ് സറണ്ടറിന് പകരം വിരമിക്കുമ്പോള്‍ മാത്രം പണം കൊടുക്കുക, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വാടകക്ക് വിടുക, ഒരേ ദൌത്യങ്ങളുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ലയിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ടവെച്ചിട്ടുണ്ട്. മന്ത്രിസഭ ശിപാര്‍ശകളില്‍ അന്തിമതീരുമാനമെടുക്കും.