LiveTV

Live

Kerala

ചാ​ർ​ട്ടേ​ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോ​വി​ഡ് ടെ​സ്റ്റ്; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ഈ ​ജാ​ഗ്ര​ത​യു​ടെ​യും മു​ൻ​ക​രു​ത​ലി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് അ​വ​ർ പു​റ​പ്പെ​ടു​ന്നി​ട​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞ​ത്

ചാ​ർ​ട്ടേ​ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോ​വി​ഡ് ടെ​സ്റ്റ്; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

കോ​വി​ഡ് ബാ​ധി​ച്ച​വ​ർ മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​രി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ങ്കി​ലും അ​വ​രെ കൊ​ണ്ടു​വ​ര​ണ​മെ​ന്നു ത​ന്നെ​യാ​ണ് സ​ർ​ക്കാ​ര്‍ നിലപാട്.

മു​ൻ​ക​രു​ത​ലി​ല്ലെ​ങ്കി​ൽ രോ​ഗ​വ്യാ​പ​ന​ത്തോ​ത് കൈ​വി​ട്ടു​പോ​കും. ഈ ​ജാ​ഗ്ര​ത​യു​ടെ​യും മു​ൻ​ക​രു​ത​ലി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് വി​ദേ​ശ​ത്തു​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് അ​വ​ർ പു​റ​പ്പെ​ടു​ന്നി​ട​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞ​ത്. ഇ​ത് കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ മു​ന്നോ​ട്ട് വ​ച്ചി​രു​ന്നു. വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ലൂ​ടെ ആ​ളു​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് കേ​ന്ദ്രം ന​ട​പ​ടി എ​ടു​ത്ത​പ്പോ​ൾ അ​ങ്ങ​നെ വ​രു​ന്ന​വ​ർ​ക്കും കോ​വി​ഡ് ടെ​സ്റ്റ് വേ​ണ​മെ​ന്നാ​ണ് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​മാ​സം ആ​ദ്യം സ്പൈ​സ് ജെ​റ്റി​ന്‍റെ 300 ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ എ​ൻ​ഒ​സി ന​ൽ​കി​യി​രു​ന്നു. കോ​വി​ഡ് നെ​ഗ​റ്റീ​വാ​കു​ന്ന​വ​രെ​യേ കൊ​ണ്ടു​വ​രു എ​ന്നാ​ണ് സ്പൈ​സ് ജെ​റ്റ് അ​റി​യി​ച്ച​ത്. ചി​ല സം​ഘ​ട​ന​ക​ൾ ചാ​ർ​ട്ടേ​ഡ് ഫ്ളൈ​റ്റി​ന് അ​നു​വാ​ദം ചോ​ദി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ അ​തും ന​ൽ​കി. ചാ​ർ​ട്ടേ​ഡ് ഫ്ളൈ​റ്റു​ക​ളി​ൽ സ്പൈ​സ്ജെ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് വ​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. രോ​ഗ​മു​ള്ള​വ​രെ​യും ഇ​ല്ലാ​ത്ത​വ​രെ​യും ഇ​ട​ക​ല​ർ​ത്തി ഒ​രേ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​രാ​നാ​കി​ല്ല. അ​ത് വ​ലി​യ അ​പ​ക​ട​മാ​യി മാ​റും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന സു​ഗ​മ​മാ​ക്കാ​ൻ എം​ബ​സി​ക​ൾ വ​ഴി ഇ​ട​പെ​ട​ൽ കേ​ന്ദ്രം ന​ട​ത്ത​ണം. ഇ​താ​ണ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.