LiveTV

Live

Kerala

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാം, പ്രത്യേക സാഹചര്യങ്ങളിൽ വീട്ടുവളപ്പിൽ സംസ്കരിക്കാം: സര്‍ക്കുലറുമായി തൃശ്ശൂർ അതിരൂപത

ചാലക്കുടിയിലെ മൃതസംസ്കാര വിവാദത്തിന് പിന്നാലെയാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. കോവിഡ് കാലത്തേക്ക് മാത്രമാണ് ഈ നിർദ്ദേശം എന്നും സർക്കുലർ വ്യക്തമാക്കുന്നു.

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപതയുടെ സര്‍ക്കുലര്‍. മാനദണ്ഡങ്ങൾ പാലിച്ച് സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ കഴിയുന്നില്ലെങ്കിൽ ദഹിപ്പിക്കാമെന്നാണ് നിര്‍ദേശം. പിന്നീട് ഭൌതിക അവശിഷ്ടം സെമിത്തേരിയില്‍ അടക്കം ചെയ്താല്‍ മതിയെന്നും സര്‍ക്കുലറില്‍ പറയുന്നു.

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാം, പ്രത്യേക സാഹചര്യങ്ങളിൽ വീട്ടുവളപ്പിൽ സംസ്കരിക്കാം: സര്‍ക്കുലറുമായി തൃശ്ശൂർ അതിരൂപത
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാം, പ്രത്യേക സാഹചര്യങ്ങളിൽ വീട്ടുവളപ്പിൽ സംസ്കരിക്കാം: സര്‍ക്കുലറുമായി തൃശ്ശൂർ അതിരൂപത

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചു തൃശൂർ അതിരൂപതാ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ്​ താഴതാണ് സർക്കുലര്‍ ഇറക്കിയത്. സർക്കാർ, ആരോഗ്യ വകുപ്പ്, പോലീസ്​ എന്നിവരുടെ നിർദ്ദേശങ്ങളും മുൻകരുതലുകളും കൃത്യമായി പാലിച്ചു സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കാൻ കഴിയാതെ വന്നാൽ ദഹിപ്പിക്കാമെന്നാണ് അതിരൂപത വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് സഭാനിയമം അനുവദിക്കുന്നുണ്ടെന്നും പിന്നീട് ഭൗതിക അവശിഷ്ടം സെമിത്തേരിയിൽ അടക്കം ചെയ്താൽ മതിയെന്നും സർക്കുലറിൽ പറയുന്നു. പ്രത്യേക സാഹചര്യങ്ങളിൽ വീട്ടുവളപ്പിൽ സംസ്കരിക്കുന്നതും അനുവദിക്കാം. നിർദേശങ്ങൾ വികാരിയച്ചന്മാർ ഇടവക ജനങ്ങളെ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.