LiveTV

Live

Kerala

നിലമേല്‍ എന്‍.എസ്.എസ് കോളജില്‍ നടന്ന ബിരുദ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി

എട്ടാം തീയതി നടത്താന്‍ നിശ്ചയിക്കുകയും പിന്നീട് മാറ്റിവെക്കുകയും ചെയ്ത പരീക്ഷയുടെ ചോദ്യപേപ്പറാണ് ഇന്നലെ നല്‍കിയത്

നിലമേല്‍ എന്‍.എസ്.എസ് കോളജില്‍ നടന്ന ബിരുദ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി

കൊല്ലം നിലമേല്‍ എന്‍.എസ്.എസ് കോളജില്‍ ഇന്നലെ നടന്ന ബിരുദ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി. എട്ടാം തീയതി നടത്താന്‍ നിശ്ചയിക്കുകയും പിന്നീട് മാറ്റിവെക്കുകയും ചെയ്ത പരീക്ഷയുടെ ചോദ്യപേപ്പറാണ് ഇന്നലെ നല്‍കിയത്. കോളേജിന്‍റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും നടപടിയുണ്ടാകുമെന്ന് കേരള സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ രീതിയിലുളള ബിരുദ കോഴ്സിന‍്റെ മൂന്നാം വര്‍ഷത്തിലെ അവസാന പരീക്ഷയായിരുന്നു ഇന്നലെ. ബി എ ഇംഗ്ലീഷ്, മലയാളം, എക്കണോമിക്സ്, ഹിസ്റ്ററി എന്നീ ധാരകളിലുള്ളവര്‍ക്ക് പരീക്ഷ നടന്നു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ മറ്റു കോളജിലെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് ചോദ്യപേപ്പര്‍ മാറിയെന്ന സംശയമുണ്ടാത്. തുടര്‍ന്ന് കോളജില്‍ പരാതി പറഞ്ഞതോടെയാണ് പരീക്ഷാ പേപ്പര്‍ മാറിയ വിവരം മനസിലാക്കുന്നത്. 15ാം തീയതിക്കായി സര്‍വകലാശാലയില്‍ നിന്നെത്തിയ ചോദ്യപേപ്പറിന് പകരം 8 ാം തീയതയിലെ ചോദ്യപേപ്പര്‍ എടുത്ത നല്‍കിയ പരീക്ഷ ചുമതലയുള്ള അധ്യാപകര്‍ക്കാണ് പിഴവ് പറ്റിയതെന്നാണ് വിവരം.

നിലമേല്‍ കോളജിലെ വിദ്യാര്‍ഥികളുടെ ഇന്നലത്തെ പരീക്ഷ റദ്ദാക്കിയ കേരള സര്‍വകലാശാല സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍വകാശാലാ പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ നിലമേല്‍ കൊളജിലെ വിദ്യാര്‍ഥിക്കായി പ്രത്യേക ചോദ്യപേപ്പര്‍ തയാറാക്കി പരീക്ഷ നടത്തേണ്ട സാഹചര്യമാണുള്ളത്. അതും മൂല്യനിര്‍ണം തുടങ്ങുമുമ്പ് നടത്തുകയും വേണം.