LiveTV

Live

Kerala

പെരിയാറിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

കോട്ടപ്പടി മാർ ഏല്യാസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളെയാണ് കാണാതായത്

പെരിയാറിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

പെരിയാറിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. കോട്ടപ്പടി മാർ ഏല്യാസ് കോളജിലെ ഡിഗ്രി വിദ്യാർഥികളെയാണ് കാണാതായത്. കളിക്കുന്നതിനിടെ വെളളത്തിൽ പോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ആലാട്ടു ചിറ - നെടുമ്പാറ ചിറയ്ക്ക് സമീപം പെരിയാറിലാണ് വിദ്യാർഥികളെ കാണാതായത്. കോട്ടപ്പടി മാർ ഏല്യാസ് കോളജിലെ ഡിഗ്രി വിദ്യാർഥികളായ വൈശാഖ്, ബേസിൽ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇവർക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. ഒരാൾ കോടനാട് സ്വദേശിയും രണ്ടാമത്തെയാൾ കോതമംഗലം സ്വദേശിയുമാണ്. മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം.