LiveTV

Live

Kerala

5714 രൂപയുടെ വൈദ്യുത ബില്‍ പരാതിപ്പെട്ടപ്പോള്‍ 300 രൂപയായി: മധുപാലിന്‍റെ വൈദ്യുത ബില്‍ കുറഞ്ഞതിങ്ങനെ..

അടച്ചിട്ട വീട്ടില്‍ 5714 രൂപ ബില്ല് വന്നുവെന്ന മധുപാലിന്‍റെ പരാതിയില്‍ കെഎസ്ഇബി ഇന്നലെ പരിശോധന നടത്തി പുതിയ ബില്ലിട്ടു

5714 രൂപയുടെ വൈദ്യുത ബില്‍ പരാതിപ്പെട്ടപ്പോള്‍ 300 രൂപയായി: മധുപാലിന്‍റെ വൈദ്യുത ബില്‍ കുറഞ്ഞതിങ്ങനെ..

കെഎസ്ഇബി അധിക ബില്‍ നല്‍കിയെന്ന നടനും സംവിധായകനുമായ മധുപാലിന്‍റെ പരാതിയില്‍ നടപടി. 5714 രൂപ ബില്‍ 300 രൂപയായാണ് വെട്ടിക്കുറച്ചത്. അടച്ചിട്ടിരുന്ന വീടിനാണ് 5714 രൂപ ബില്ലിട്ടത്.

അടച്ചിട്ട വീട്ടില്‍ 5714 രൂപ ബില്ല് വന്നുവെന്ന മധുപാലിന്‍റെ പരാതിയില്‍ കെഎസ്ഇബി ഇന്നലെ തന്നെ പരിശോധന നടത്തി മീറ്റര്‍ റീഡിംഗിന് ശേഷം പുതിയ ബില്ലിട്ടു- 300 രൂപ. കോവിഡും ലോക്ക്ഡൌണും മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ഭീമമായ ബില്ല് തുക താങ്ങാനാകില്ലെന്നും സര്‍ക്കാര്‍ അത് കണക്കിലെടുക്കണമെന്നും മധുപാല്‍ ആവശ്യപ്പട്ടു.

മധുപാലിന് കൂടിയ ബില്ല് വരാനുള്ള കാരണം കെഎസ്ഇബി ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി. ലോക്ക്ഡൌണിനെ തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച് മാസത്തെ റീഡിംഗ് ഏപ്രിലില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ മൂന്ന് ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് ബില്ലിട്ടു. ജൂണില്‍ വീട് അടഞ്ഞുകിടന്നതിനാല്‍ റീഡിംഗ് എടുക്കാന്‍ സാധിച്ചില്ല. വീണ്ടും 484 യൂണിറ്റിന് തന്നെ ബില്ലിട്ടു. അതാണ് 5714 ആയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ആൾത്താമസമില്ലാത്ത വീട്ടിൽ ശരാശരി ഉപഭോഗം കണക്കാക്കി ബില്ല് ലഭിച്ച ഉപഭോക്താക്കൾക്ക് റീഡിംഗ് എടുക്കാൻ അവസരം ലഭിച്ചാൽ യഥാർത്ഥ ഉപഭോഗം കണക്കാക്കി ബില്‍ നല്‍കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

fb.com/ksebl കഴിഞ്ഞ ദിവസം കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍...

Posted by Kerala State Electricity Board on Monday, June 15, 2020